ശബരിമല: ദേവസ്വം ബോർഡ്​ തിങ്കളാഴ്​ച സാവകാശ ഹരജി നൽകും

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കുന്നതിൽ സാവകാശം ആവശ്യപ്പെട്ട്​ ദേവസ്വം ബോർഡ്​ തിങ്കളാഴ്​ച സുപ്രീംകോടതിയിൽ ഹരജി നൽകും. ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എ.പത്​മകുമാർ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ വ്യക്​തമാക്കിയിരുന്നു. ഹരജി ഫയൽ ചെയ്യുന്നതിന്​ മുമ്പ്​ ​ എ.പത്​മകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്​ച നടത്തും.

പ്രളയത്തിൽ പമ്പയിൽ നാശനഷ്​ടങ്ങളും ഉണ്ടായത്​ മൂലം കൂടുതൽ ആളുകൾക്ക്​ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന്​ പരിമിതിയുണ്ട്​. യുവതികൾ കൂടി ശബരിമലയിലെത്തിയാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഇതിനൊപ്പം യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട്​ ഉണ്ടായ പ്രതിഷേധങ്ങളും കോടതിയെ അറിയിക്കും. ദേവസ്വം ബോർഡിനായി അഭിഭാഷകൻ ചന്ദ്ര ഉദയ്​ സിങ്​ ഹാജരാവും.

Tags:    
News Summary - Sabarimala Dewasom board plea-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.