ശബരിമലയിൽ ബി.ജെ.പി നാടകം കളിക്കുന്നു- ശശി തരൂർ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി രാഷ്​ട്രീയ നാടകം കളിക്കുകയാണെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ. സന്നിധാനത്തെ പ്രതിഷേധങ്ങളിലൂടെ ബി.ജെ.പിയും ആർ.എസ്.എസും ശബരിമലയുടെ പവിത്രത നശിപ്പിക്കുകയാണ്​. വിഷയത്തിൽ ബി.ജെ.പിയും സി.പിഎമ്മും നടത്തുന്ന അക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും നിയമ വ്യവസ്ഥയെ മാനിക്കണമെന്നും ശശി തരൂർ പറഞ്ഞു.

ശബരിമല പ്രശ്​നം എല്ലാ വിഭാഗവുമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. കോൺഗ്രസ് വിശ്വാസികൾക്ക് ഒപ്പമാണ്. പാർട്ടിയുടെ നിലപാട് സ്വതന്ത്രമാണ്. കോൺഗ്രസ്​ സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കുമെന്നും ശശി തരൂർ തിരുവനന്തപുരത്ത്​ പറഞ്ഞു.

Tags:    
News Summary - Sabarimala comment on Shasi Taroor - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.