ശബരിമല: വിഷു-മേടമാസ പൂജകൾക്കായി തുറന്ന ശബരിമല നട വെള്ളിയാഴ്ച അടക്കും. നെയ്യഭ ിഷേകത്തിനും പതിവ് പൂജകൾക്കും ശേഷം രാത്രി പത്തിന് അയ്യപ്പനെ യോഗദണ്ഡും ജപമാലയും ധരി പ്പിച്ച് ഭസ്മാഭിഷിക്തനാക്കി യോഗനിദ്രയിലാക്കി ഹരിവരാസനം ചൊല്ലി മേൽശാന്തി വാസുദേവൻ നമ്പൂതിരി നട അടക്കും.
മണ്ഡല-മകരവിളക്ക് കാലെത്തയും കഴിഞ്ഞ മാസപൂജ ഉത്സവകാലയളവിനെയും അപേക്ഷിച്ച് ശാന്തമായ അന്തരീക്ഷമാണ് മേടമാസ പൂജാവേളയിൽ സന്നിധാനത്തും പരിസരത്തും നിലനിന്നത്. വിഷുവിനോടനുബന്ധിച്ച രണ്ട് ദിനങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പതിവുപോലെ തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് തീർഥാടകർ ഏറെയും എത്തിയത്. സംസ്ഥാനത്തിന് അകത്തുനിന്നുള്ള തീർഥാടകരും ധാരാളമായി ഇത്തവണ ദർശനത്തിനെത്തി. പമ്പയിലെ ജലനിരപ്പ് തീരെ താഴ്ന്നത് ഭക്തരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇടവമാസ പൂജകൾക്കായി േമയ് 14ന് വൈകീട്ട് അഞ്ചിന് നട വീണ്ടും തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.