തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ യുവതികൾ മല ചവിട്ടുന്നതിനെതിരെ പ്രതിഷേധിച്ച് നിലക്കലും പമ്പയിലുമുൾപ്പെടെ സംഘർഷമുണ്ടാക്കിയവർക്കെതിരെ പൊലീസ് നടപടി തുടങ്ങി. സംഘർഷത്തിലേർപ്പെട്ട 210 പേരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
ചിത്രങ്ങൾ വിവിധ ജില്ലകളിലെ പൊലീസുകാർക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്. സന്നിധാനത്തിെൻറ പരിസരത്ത് പ്രശ്നങ്ങളിലേർെപ്പട്ടവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സംഘംചേർന്നുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയേക്കും. വനിതാ മാധ്യമപ്രവർത്തകരെയും മറ്റുള്ളവരെയും ആക്രമിച്ചതിനും കെ.എസ്.ആർ.ടി.സി ബസുകളും പോലീസ് വാഹനങ്ങളും നശിപ്പിച്ചതിനുമുള്ള കേസുകളും ഇവർക്കെതിരെ ചുമത്തും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തിലധികം ആളുകൾ ശബരിമലയിൽ എത്തി അക്രമപ്രവർത്തനങ്ങളിൽ പങ്കാളികളായതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.