Posted On
date_range Updated On
date_range ശബരിമല വിധിക്കെതിരായ പ്രവർത്തനങ്ങൾ രാഷ്ട്രീയമെല്ലന്ന് പ്രയാർ ഗോപാല കൃഷ്ണൻ
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരായ നിലപാടും പ്രവർത്തനങ്ങളും എതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിധി വന്നപ്പോഴേ പുനഃപ്പരിശോധന ഹരജി കൊടുക്കുമെന്നത് തീരുമാനിച്ചിരുന്നു. ശബരിമല ആചാര സംരക്ഷണ സമിതിക്ക് ഒരു രാഷട്രീയ കൊടിയുമായി ബന്ധമില്ലെന്നും പ്രയാർ ഗോപാല കൃഷ്ണൻ പ്രതികരിച്ചു.
വനിതാ ജഡ്ജയ ഇന്ദു മൽഹോത്രയുടെ അഭിപ്രായത്തെ മാനിക്കാതെയാണ് ശബരിമലയിൽ സ്ത്രീസമത്വം എന്ന് വിധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.