‘ശബരിമല കേസിൽ അടൂർ പ്രകാശിന്റെ ആരോപണം വസ്തുതാ വിരുദ്ധം’; നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തന്നെ ചോദ്യം ചെയ്യാൻ ശബരിമല കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി വിളിപ്പിക്കുമെന്ന വാർത്തക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടാക്കിയ കഥയും ആണെന്ന അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈകോടതിയാണ്. ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ നടക്കുന്ന എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് സമർപിക്കുന്നതും ഹൈകോടതി മുമ്പാകെ തന്നെയാണ്. അതിന്റെ വിവരങ്ങൾ പുറത്തേക്ക് പോകരുതെന്നും കർക്കശമായ കോടതി നിർദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ ഇതിലൊന്നും പങ്കാളിത്തമില്ല. തീർത്തും അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണമാണ് എം.പിയുതെന്നും ഓഫിസ് അറിയിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്നെ ആരും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി‌യെന്നും അട‌ൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒന്നും മറച്ചുവെക്കാനില്ലെന്നും ഭയവുമില്ലെന്നും എസ്.ഐ.ടിക്ക് മുന്നില്‍ പോകുംമുന്‍പ് മാധ്യമങ്ങളെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Tags:    
News Summary - Sabarimala case: Chief Minister's office denies Adoor Prakash's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.