കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ബി.ജെ.പി മുഖപത്രത്തിൽ ലേഖനം. വിധിയെ സംബന്ധിച്ച് നിലനിൽക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ഇത് മുതലെടുക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു. ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ. സഞ്ജയനാണ് ലേഖനം എഴുതിയിരിക്കുന്നത്.
ശബരിമലയിൽ അനാവശ്യ വിവാദങ്ങൾക്ക് പ്രസക്തിയില്ല എന്ന തലക്കെേട്ടാടെ തുടങ്ങുന്ന ലേഖനത്തിൽ സ്ത്രീകൾ തീർഥാടനത്തിനെത്തുന്നത് ശബരിമലയുടെ മഹത്വവും പ്രശസ്തിയും വർധിപ്പിക്കും. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെയോ അടിസ്ഥാന സങ്കൽപങ്ങളെയോ സുപ്രീം കോടതി ഉത്തരവ് ബാധിക്കുന്നില്ലെന്നും പ്രത്യാഘാതം പരിമിതമാണെന്നും ലേഖകൻ വ്യക്തമാക്കുന്നു.
ശബരിമല വിഷയത്തിൽ രാഷ്ട്രീയ പ്രചരണം ആരംഭിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്ന ബി.ജെ.പിക്ക് തിരിച്ചടി നൽകുന്നതാണ് മുഖപത്രത്തിൽ വന്ന ലേഖനം. അതേസമയം കോടതി വിധിയെ അനുകൂലിച്ച് തുടക്കത്തിൽ നിലപാടെടുത്ത ആർ.എസ്.എസ്. പിന്നീട് നിലപാട് മാറ്റി രംഗത്തുവന്നിരുന്നു. കോൺഗ്രസും വിശ്വാസികളുടെ പക്ഷത്താണെന്ന് അറിയിച്ചിട്ടുണ്ട്.
വിധിയുടെ പിൻബലത്തിൽ ഹിന്ദു സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു. ഇത് അനുവദിച്ചുകൊടുക്കാൻ പാടില്ല. ഹിന്ദു സമൂഹത്തെേയാ ഹിന്ദു ധർമത്തെയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും വിധിയിലില്ലെന്നും ഇൗ വിധി വരുന്നതിന് മുേമ്പ സ്ത്രീകൾ കുട്ടികളുടെ ചോറൂണ് പോലുള്ള ചടങ്ങുകൾക്കായി ശബരിമലയിൽ പ്രവേശിക്കാൻ തുടങ്ങിയിരുന്നുവെന്നും ലേഖനത്തിലുണ്ട്. എപ്പോൾ സന്ദർശിക്കണം എന്ന കാര്യം ഭക്തരായ സ്ത്രീകൾക്ക് വിട്ടുനൽകുക. പുരുഷാധിപത്യത്തിെൻറ കാലം അവസാനിച്ചുവെന്ന് മനസിലാക്കണമെന്നും ലേഖകൻ ചൂണ്ടിക്കാട്ടുന്നു.
കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കികൊണ്ടാവണം ഹിന്ദുസമൂഹം ക്ഷേത്രാചാരങ്ങളെ സംരക്ഷിക്കേണ്ടത്. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിർത്താനുള്ള ചിലരുടെ ശ്രമങ്ങൾക്ക് ചൂട്ടുപിടിക്കുന്നത് സമൂഹത്തിൽ ജീർണ്ണതയും സംഘർഷവും ചൂഷണവും വർധിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂവെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.