തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് ശേഷം യുവതികളെ സന്നിധാനത്ത് എത്തിക്കാനാകാത്ത പൊലീസ് നടപടി വിവാദമായി തുടരുന്നതിനിടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രഹസ്യനീക്കത്തിലൂടെ കോഴിക്കോട്, മലപ്പുറം സ്വദേശിനികളെ മലകയറ്റിച്ചത്. തുലാമാസ പൂജക്ക് നട തുറന്ന ഒക്ടോബർ 17ന് കുടുംബാംഗങ്ങൾക്കൊപ്പം മലകയറാനെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ആന്ധ്ര സ്വദേശി മാധവിക്ക് പിന്മാറേണ്ടിവന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പ്രതിഷേധക്കാരുടെ കൈയേറ്റത്തെ തുടര്‍ന്ന് മരക്കൂട്ടം വരെ എത്തി മടങ്ങി.
ഇരുമുടിക്കെട്ടുമായി രഹ്ന ഫാത്തിമയും മോജോ ടി.വി റിപ്പോര്‍ട്ടര്‍ കവിതയും പൊലീസൊരുക്കിയ കനത്ത സുരക്ഷയിൽ നടപ്പന്തൽ വരെ എത്തി. കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി, അർത്തുങ്കൽ സ്വദേശി ലിബി, ദലിത് മഹിള ഫെഡറേഷൻ നേതാവ് മഞ്ജു, കോഴിക്കോട് സ്വദേശി ബിന്ദു തങ്കം കല്യാണി എന്നിവരൊക്കെ സന്നിധാനെത്തത്താന് ശ്രമിച്ചെങ്കിലും പിന്തിരിയേണ്ടിവന്നു. ഇവരെ പിന്മാറ്റാൻ പൊലീസും ശ്രമിച്ചെന്ന ആക്ഷേപവും ഉയർന്നു. മലകയറാൻ ആഗ്രഹം അറിയിച്ച് വാര്‍ത്തസമ്മേളനം നടത്തിയ യുവതികൾക്കുനേരെ എറണാകുളം പ്രസ്ക്ലബിന് മുന്നിലും പ്രതിഷേധമുണ്ടായി. ശബരിമല കയറുമെന്ന് പ്രഖ്യാപിെച്ചത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറത്തിറക്കാനും പ്രതിഷേധക്കാർ അനുവദിച്ചില്ല. ഇതും പൊലീസിന് നാണക്കേടായി. മനിതി സംഘടന പ്രതിനിധികളുമായി പൊലീസിന് ഒാടിരക്ഷപ്പെടേണ്ട ദുരവസ്ഥയുമുണ്ടായി.
കഴിഞ്ഞ 24നാണ് കനകദുര്‍ഗയും ബിന്ദുവും ആദ്യം ശബരിമലയിൽ ദർശനത്തിനെത്തിയത്. മനിതി സംഘം പരാജയപ്പെട്ട് പിന്മാറിയ പിറ്റേദിവസമായിരുന്നു ഇരുവരും രാവിലെ ദർശനത്തിനായി പമ്പയിൽനിന്ന് യാത്ര തുടങ്ങിയത്. പൊലീസ് സംരക്ഷണയിൽ സന്നിധാനത്തിന് ഒരുകിലോമീറ്റർ അകലെവരെ എത്തിയെങ്കിലും പെെട്ടന്നുണ്ടായ പ്രതിഷേധത്തിൽ മുേന്നാട്ടുപോകാനായില്ല. കൂടുതൽ പ്രതിഷേധക്കാരെത്തിയതോടെ തിരിച്ചുപോകാൻ പൊലീസ് നിർബന്ധിച്ചു. യുവതികൾ വഴങ്ങാതിരുന്നതിലൂടെ പൊലീസ് നിർബന്ധിച്ച് മലയിറക്കി. മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചാണ് ഇരുവരും മടങ്ങിയത്. എട്ടുദിവസത്തിനുശേഷമാണ് സുഗമ ദർശനം നടത്താനായത്. വനിതാ മതിലിലെ പങ്കാളിത്തമുണ്ടാക്കിയ ആത്മ്മവിശ്വാസത്തിൽ പിറ്റേന്ന് തന്നെ ദർശനം സാധ്യമാക്കാനായത് സർക്കാറിെൻറ കൂടി വിജയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.