സബ് കലക്ടർക്കെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ സ്പീക്കർക്ക് പരാതി നൽകി

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമാണം തടഞ്ഞ ദേവികുളം സബ് കലക്ടർ രേണു രാജും എസ്. രാജേന്ദ്രൻ എം.എൽ.എയും തമ്മ ിലുള്ള ഏറ്റുമുട്ടൽ അവസനിക്കുന്നില്ല. സബ് കലക്ടർക്കെതിരെ നിയമസഭാ സ്പീക്കർക്ക് എസ്. രാജേന്ദ്രൻ പരാതി നൽകി. ജനപ് രതിനിധിയായ തന്നോട് സബ് കലക്ടർ അപമര്യാദയോട് പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അവകാശ ലംഘനത്തിനാണ് നോട്ടീസ് നൽകിയ ത്.

എം.എൽ.എ-സബ് കലക്ടർ ഏറ്റുമുട്ടലിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഇന്ന് ഉപാക്ഷേപ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് എസ്. രാജേന്ദ്രൻ പരാതി നൽകിയ വിവരം റവന്യൂ മന്ത്രി ഇ. ചന്ദ്രശേ ഖരൻ സഭയെ അറിയിച്ചത്. പരാതിയിൽ എന്ത് നടപടി സ്വീകരിക്കണമെന്നത് സ്പീക്കറുടെ പരിഗണനയിലാണ്.

മൂന്നാർ പഞ്ചായത്ത ിന്‍റെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ സബ്​ കലക്​ടറെ ‘അ​വ​ൾ’ എ​ന്ന്​ പ​രാ​മ​ർ​​ശി​ച്ച എം.​എ​ൽ.​എ, ‘ബു​ദ്ധി ​യി​ല്ലാ​ത്ത​വ​ൾ’ എ​ന്ന പ്ര​യോ​ഗ​വും ന​ട​ത്തിയിരുന്നു. നി​ര്‍മാ​ണം ത​ട​യാ​നെ​ത്തി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ ്ഥ​രു​ടെ മു​ന്നി​ല്‍വെ​ച്ചാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട്, താ​ൻ അ​നാ​വ​ശ്യ ​വാ​ക്കു​ക​ളൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ‘അ​വ​ൾ’ എ​ന്ന വി​ളി നി​രോ​ധി​ക്ക​പ്പെ​ട്ട​ത​ല്ലെ​ന്നു​മാ​ണ്​ എം.​എ​ൽ.​എ നി​ല​പാ​ടെ​ടു​ത്ത​ത്​. ബു​ദ്ധി​യി​ല്ലാ​ത്ത​വ​ളെ​ന്ന വാ​ക്ക്​ അ​ത്ര മോ​ശ​മ​ല്ലെ​ന്നും രാ​ജേ​ന്ദ്ര​ൻ വിശദീകരിച്ചിരുന്നു.

അതേസമയം, താ​ൻ എം.​എ​ൽ.​എ​ക്കെ​തി​രെ ഒ​ര​ു വാ​ക്കും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും എം.​എ​ൽ.​എ എ​ന്ന്​ മാ​ത്ര​മാ​ണ്​ സം​ബോ​ധ​ന ചെ​യ്​​ത​തെ​ന്നുമാണ് സ​ബ്​ ക​ല​ക്​​ട​ർ രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞത്. സബ് കലക്ടർക്കെതിരെ മോശം പരാമർശത്തിനെതിരെ സംസ്ഥാനത്തും പാർട്ടിയിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ എം.​എ​ൽ.​എ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മോശം പരാമർശം നടത്തിയ എസ്.​ രാജേന്ദ്രനെതിരെ ​മാധ്യമ വാർത്തകളുടെയും വിഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എ സ്പീക്കർക്ക് പരാതി നൽകിയത്.

ദേവികുളം സബ്​ കലക്​ടർ ചെയ്​തത്​ നിയമപരമായ കാര്യങ്ങൾ –റവന്യൂ മന്ത്രി
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ൽ ടാ​റ്റ ടീ ​ക​മ്പ​നി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഭൂ​മി​യി​ൽ​നി​ന്ന്​ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന് പാ​ർ​ക്കി​ങ്​ ആ​വ​ശ്യ​ത്തി​നു​മാ​ത്രം ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​തെ​ന്ന്​ മ​​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വും അ​തി​ന​നു​സൃ​ത​മാ​യി പു​റ​പ്പെ​ടു​വി​ച്ച നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ട്ടെ​ന്ന രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മ​വി​ധേ​യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ബ്​ ക​ല​ക്ട​ർ സ്വീ​ക​രി​ച്ച​ത്. നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്​​ഥ​രെ ത​ട​യാ​നു​മു​ള്ള ശ്ര​മ​മാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​​െൻറ​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​ൻ.​ഒ.​സി ല​ഭി​ക്കാ​ൻ സ​ബ്​ ക​ല​ക്ട​ർ മു​മ്പാ​കെ പ​ഞ്ചാ​യ​ത്ത് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ​ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി ന​ൽ​കി.

പ​ശ്ചി​മ​ഘ​ട്ട​ത്തി​​​െൻറ പ​രി​സ്​​ഥി​തി പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഹൈ​കോ​ട​തി മൂ​ന്നാ​ർ പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​ട്ട​ത്.
2010 ജ​നു​വ​രി 21ലെ ​ഡി​വി​ഷ​ൻ ​െബ​ഞ്ച് ഉ​ത്ത​ര​വ്​ പ്ര​കാ​രം റ​വ​ന്യൂ വ​കു​പ്പി​​െൻറ എ​ൻ.​ഒ.​സി​യും പ​ഞ്ചാ​യ​ത്തി​​െൻറ അ​നു​വാ​ദ​വു​മി​ല്ലാ​തെ മൂ​ന്നാ​ർ പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വീ​ട് വെ​ക്കു​ന്ന​തി​ന്​ എ​ൻ.​ഒ.​സി ന​ൽ​കാ​ൻ ദേ​വി​കു​ളം സ​ബ്​ ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്​.

മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്​ ന​ട​ത്തി​വ​രു​ന്ന നി​ർ​മാ​ണം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് കാ​ണി​ച്ച് ദേ​വി​കു​ളം സ​ബ്​ ക​ല​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ൽ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ സ്​​റ്റോ​പ് മെ​മ്മോ ന​ൽ​കി.
ഈ ​ഉ​ത്ത​ര​വ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഫെ​ബ്രു​വ​രി ആ​റി​ന്​ കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഡി.​പി.​സി അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​യാ​യ​തി​നാ​ൽ എ​ൻ.​ഒ.​സി ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി എ​ട്ടി​ന്​ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി​ല്ല ക​ല​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​താ​യി അ​റി​യു​ന്നു. വി​ഷ​യ​ത്തി​ൽ ദേ​വി​കു​ളം സ​ബ്​ ക​ല​ക്ട​ർ സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ഹൈ​കോ​ട​തി വി​ധി​യും ഭൂ​നി​യ​മ​ങ്ങ​ളും ന​ട​പ്പാ​ക്കി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - S Rajendran renu Raj ias -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.