കോട്ടയം: പ്രതീക്ഷയുടെ ചിങ്ങമെത്തി നാട് ആഘോഷത്തിമിർപ്പിലേക്ക് നീങ്ങുേമ്പാൾ റബർ കർഷകർക്ക് നിരാശയുടെ ഒാണക്കാലം. റബർ വിലയിൽ വർധനയില്ലാത്തതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. റബർ വില താഴ്ന്നത് ഒാണവിപണിെയയും ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
ഉൽപാദനച്ചെലവിനനുസരിച്ച് വില കിട്ടാത്തത് ചെറുകിട കർഷകരെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി. 200 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ന്യായമായി പിടിച്ചുനിൽക്കാൻ കഴിയൂെവന്ന് കർഷകർ പറയുന്നു. എന്നാൽ, വെള്ളിയാഴ്ച കോട്ടയത്ത് കിലോക്ക് 127 രൂപയാണ് ലഭിച്ചത്. കുറഞ്ഞത് 150 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കിലോക്ക് 150 രൂപ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച വിലസ്ഥിരത പദ്ധതിയിൽനിന്നുള്ള തുകയുടെ വിതരണം കുടിശ്ശികയാകുന്നതും കർഷകർക്ക് തിരിച്ചടിയാണ്.
മുൻ വർഷത്തേക്കാൾ റബർ ഉൽപാദനം വർധിച്ചെന്ന റബർ ബോർഡ് അറിയിപ്പുകൾ വിപണിയിൽ തിരിച്ചടിയാകുന്നതായും കർഷകർ പറയുന്നു. മുൻ വർഷത്തേക്കാൾ റബർ ഉൽപാദനത്തിൽ 11.5 ശതമാനം വർധിച്ചെന്നാണ് കഴിഞ്ഞദിവസം ബോർഡ് വ്യക്തമാക്കിയത്. എന്നാൽ, കണക്ക് പൊള്ളയാണെന്ന വാദവുമായി ഒരുവിഭാഗം വ്യാപാരികൾ രംഗത്തുവന്നു. മുൻവർഷം ഇതേസമയത്ത് ലഭിച്ചിരുന്ന റബർപോലും ഇത്തവണ ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ജൂലൈയിലെ ഉൽപാദനം 58,000 ടണ്ണാണ്. 2016 ജൂലൈയിൽ 52,000 ടൺ ആയിരുന്നുവെന്നായിരുന്നു റബർ ബോർഡ് കണക്ക്.
ഏപ്രിൽ-ജൂലൈയിലെ മൊത്തം ഉൽപാദനം 2,01,000 ടൺ ആയിരുന്നു. മുൻവർഷം ഇതേ കാലയളവിൽ 1,87,000 ടണ്ണായിരുന്നുവെന്നും ബോർഡിെൻറ കണക്ക് വ്യക്തമാക്കുന്നു. ഈ വർഷത്തെ ഉൽപാദനലക്ഷ്യം എട്ടുലക്ഷം ടണ്ണാണെന്നാണ് ബോർഡിെൻറ അവകാശവാദം.
എന്നാൽ, ബോർഡ് കൃത്രിമ കണക്കുണ്ടാക്കുകയാണെന്ന് ഒരുവിഭാഗം വ്യാപാരികളും ഇൻഫാം ഉൾപ്പെടെയുള്ള കർഷക സംഘടനകളും ആരോപിക്കുന്നു. നിലവിൽ വിപണിയിൽ റബറിന് വൻ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു. മഴ ഇടവിട്ടായതിനാൽ കൂടുതൽ ചരക്ക് കടകളിലെത്തേണ്ടതാണെങ്കിലും വലിയതോതിൽ എത്തുന്നില്ല. ബോർഡ് തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.