Posted On
date_range Updated On
date_range റബറിന് ഇ-വേ ബില്ലുകൾ ഒഴിവാക്കും
തിരുവനന്തപുരം: റബറുമായി ബന്ധപ്പെട്ട ചരക്കുകള്‍ സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബില്ലില്‍നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. റബര്‍ വിലസ്ഥിരത പദ്ധതിപ്രകാരമുള്ള ആനുകൂല്യ വിതരണത്തിന് താമസവുമുണ്ടാകില്ലെന്നും ബില്‍ ലഭിച്ചാലുടന്‍ പണം ലഭ്യമാക്കും. ഇതുവരെ ലഭിച്ച എല്ലാ ബില്ലിനും പണം നല്‍കിയിട്ടുണ്ടെന്നും മന്ത്രി െഎസക് പറഞ്ഞു.
സംസ്ഥാനത്ത് റബര്‍ മൂല്യവർധന ഉൽപന്നങ്ങള്ക്കായും റബര്‍ സംഭരണത്തിനുമായി സിയാല്‍, അമുല്‍ മാതൃകയിലുള്ള കമ്പനികളുടെ രൂപവത്കരണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.