ആര്‍.ടി.പി.സി.ആർ നിരക്ക് 500 രൂപയാക്കിയത് കോടതി റദ്ദാക്കി; ലാബ് ഉടമകളുമായി ചർച്ച ചെയ്ത് പുതിയ നിരക്ക് നിശ്ചയിക്കണം

കൊച്ചി: സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയാക്കി നിശ്ചയിച്ചത് ഹൈകോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് ഹൈകോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ലാബ് ഉടമകളുമായി ചര്‍ച്ച നടത്തി പുതിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. ലാബ് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി നടപടി.

സര്‍ക്കാര്‍ ഏകപക്ഷീയമായാണ് പരിശോധനാ നിരക്ക് കുറച്ചതെന്നായിരുന്നു ലാബ് ഉടമകള്‍ കോടതിയില്‍ ഉന്നയിച്ച വാദം. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള നിര്‍ദേശവും കോടതി നല്‍കി.

ആ​ർ​.ടി.​പി​.സി​.ആ​ർ നി​ര​ക്ക് 500 രൂ​പ​യാ​യി കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി നേ​ര​ത്തെ ഹൈ​കോ​ട​തി നേരത്തേ ശ​രി വ​ച്ചി​രു​ന്നു. ഈ ​ഉ​ത്തര​വ് ചോ​ദ്യം ചെ​യ്ത് ലാ​ബു​ട​മ​ക​ൾ അ​പ്പീ​ലു​മാ​യി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കുകയായിരുന്നു. കോവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് ആര്‍.ടി.പി.സി.ആർ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചത്.

Tags:    
News Summary - RTPCR rate of Rs 500 cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.