എൻ.എസ്.എസ് ക്യാമ്പിൽ ചരിത്രം പഠിപ്പിച്ച് ആർ.എസ്.എസ് നേതാവ്; ക്ലാസിൽ ഇരുന്ന വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകണമെന്ന് സി.പി.എം

ആറ്റിങ്ങൽ: എൻ.എസ്.എസ് ക്യാമ്പിൽ ചരിത്രം പഠിപ്പിച്ച് ആർ.എസ്.എസ് നേതാവ്. ആറ്റിങ്ങലിൽ നോബിൾ ഗ്രൂപ്പിന് കീഴിലെ ചിറയിൻകീഴ് ശാരദവിലാസം സ്കൂളിലെ വിദ്യാർഥിനികൾക്കുള്ള ക്യാമ്പിലാണ് ആർ.എസ്.എസ് നേതാവിന്‍റെ ചരിത്ര പഠന ക്ലാസ് നടന്നത്. ആറ്റിങ്ങലിന്റെ പ്രാദേശിക ചരിത്രത്തെക്കുറിച്ചായിരുന്നത്രെ ക്ലാസ്.

നാഷണൽ സർവീസ് സ്കീം എല്ലാ വർഷവും കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്യാമ്പിലാണ് സംഭവം. സംഭവത്തിൽ സി.പി.എം പ്രതിഷേധമറിയിച്ചു. വർഗീയവാദിയെ കൊണ്ട് പൊതുവിദ്യാലയത്തിലെ വിദ്യാർഥികൾക്ക് ക്ലാസെടുപ്പിച്ച അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗം വിഷ്ണു ചന്ദ്രൻ ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്‍റെ ക്ലാസിൽ ഇരിക്കേണ്ടി വന്ന വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകണമെന്നും ഏരിയ കമ്മിറ്റിയംഗം പറഞ്ഞു.

കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ അവസരമൊരുക്കിയത് ഇദ്ദേഹമായിരുന്നെന്ന് ആക്ഷേപമുണ്ട്. കണ്ണൂർ ധനരാജ് വധക്കേസിലെ സൂത്രധാരനെന്ന് കണ്ടെത്തിയ പാറശ്ശാല പരശുവക്കൽ സ്വദേശി അജീഷ് കണ്ണൻ, ചിറയിൻകീഴിൽ ഒളിവിൽ കഴിഞ്ഞ് ആറ്റിങ്ങലിലെ ആർ.എസ്.എസ് കാര്യാലയത്തിലേക്ക് വരുമ്പോഴാണ് അറസ്റ്റിലായിരുന്നത്.

Tags:    
News Summary - RSS leader to teach history at NSS camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.