നീലേശ്വരത്ത് സി.പി.എം-ആർ.എസ്​.എസ്​ സംഘർഷം; ദൃശ്യങ്ങൾ പുറത്ത് VIDEO

നീലേശ്വരം: നീലേശ്വരം നഗരത്തിൽ സി.പി.എം-ആർ.എസ്​.എസ്​ സംഘർഷം. നീലേശ്വരം സി.ഐ അടക്കം അഞ്ച്​ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരാഴ്ചയായി നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന ആർ.എസ്.എസ് ക്യാമ്പി​​​െൻറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട്​ 4.30ന് നഗരത്തിൽ നടന്ന റാലി രാജാ റോഡിൽ എത്തിയപ്പോൾ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന്​ നേതാക്കൾ ആരോപിച്ചു.

പരസ്പരം കല്ലെറിഞ്ഞതോടെ സംഘർഷം കൂടുതൽ വ്യാപിച്ചു. ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. എന്നിട്ടും ഇരുവിഭാഗം പ്രവർത്തകർ വീണ്ടും സംഘടിച്ചതോടെ പൊലീസ് നിരവധി തവണ ഗ്രനേഡ് എറിഞ്ഞു.

Full View

ഇതിനിടയിലുണ്ടായ കല്ലേറിൽ നീലേശ്വരം സി.ഐ എം.എ. മാത്യു, സി.പി.ഒമാരായ സുധീഷ് (40), വിപിൻ (42), വിനോദ് (40), രതീഷ് (38)എന്നിവർക്ക് പരിക്കേറ്റു. ഇവരെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകര​​​െൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷാവസ്ഥയെ തുടർന്ന് രാജാ റോഡിലെ മുഴുവൻ വ്യാപാരികളും കടകളടച്ചത് ടൗണിൽ ഹർത്താൽ പ്രതീതിയുളവാക്കി.

Tags:    
News Summary - rss-cpm clash in neeleshwar -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.