“പിഴ ഒടുക്കുന്നതിന് 5,000 രൂപ കൈക്കൂലി": പഞ്ചായത്ത് ഹെഡ് ക്ലർക്ക് വിജിലന്‍സ് പിടിയില്‍

തിരുവനന്തപുരം: പിഴ ഒടുക്കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഹെഡ് ക്ലർക്ക് വിജിലന്‍സ് പിടിയിൽ. മലപ്പുറം പുളിക്കൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാറാണ് കൈക്കൂലി വാങ്ങവെ ഇന്ന് വിജിലൻസ് പിടിയിലായത്.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയും പ്രവാസിയുമായ പരാതിക്കാരൻ കെട്ടിട നിർമാണ പെർമിറ്റ് വാങ്ങാതെ നിർമാണം പൂർത്തീകരിച്ച വീടിന് പഞ്ചായത്ത് അധികൃതർ 52,000 രൂപ പിഴ വിധിച്ചിരുന്നു. പ്രവാസിയായ പരാതിക്കാരൻ അവധിക്കുശേഷം തിരികെ പോകേണ്ടതിനാൽ പിഴ ഒടുക്കുന്നതിന് ഹെഡ് ക്ലർക്കിനെ കണ്ടപ്പോൾ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

തുടർന്ന് പരാതിക്കാരൻ ഈവിവരം മലപ്പുറം വിജിലൻസ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ് എം. ഷഫീഖിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ ഓഫീസിൽ വെച്ച് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ സുഭാഷ് കുമാറിനെ കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

News Summary - "Rs 5,000 bribe to settle fine": Panchayat head clerk caught in vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.