കോൺഗ്രസ് വിട്ട റോസക്കുട്ടി സി.പി.എമ്മിൽ ചേർന്നു

കോഴിക്കോട്: കോൺഗ്രസ് വിട്ട കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി സി.പി.എമ്മിൽ ചേർന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയാണ് ഇക്കാര്യം അറിയിച്ചത്. റോസക്കുട്ടി ടീച്ചറുടെ ബത്തേരിയിലെ വീട്ടിലെത്തി മധുരം നൽകിയായിരുന്നു റോസക്കുട്ടിയെ ശ്രീമതി ടീച്ചർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

സ​ഖാ​വ് റോ​സ​ക്കു​ട്ടി ടീ​ച്ച​ര്‍ ഇ​നി സി​.പി​.എ​മ്മി​നൊ​പ്പം ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കും. ഇ​തു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. അ​ത്ര​യ​ധി​കം അ​വ​ഗ​ണ​ന സ​ഹി​ച്ചാ​ണ് അ​വ​ര്‍ ആ ​പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന​ത് പി.​കെ. ശ്രീ​മ​തി പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്കു ര​ണ്ടു പേ​ര്‍​ക്കും ഇ​നി​യും ഒ​ര​ങ്ക​ത്തി​നു ബാ​ല്യ​മു​ണ്ടെ​ന്നും ശ്രീ​മ​തി വ്യ​ക്ത​മാ​ക്കി.

കൽപ്പറ്റിയിലെ ഇടത് സ്ഥാനാർത്ഥി എം.വി ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തി. റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.

സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നതിൽ മനംനൊന്താണ് കോൺഗ്രസിൽ നിന്ന് രാജി വെക്കുന്നതെ റോസക്കുട്ടി ടീച്ചർ നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Tags:    
News Summary - Rosakutty leaves Congress, joins CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.