രൂപേഷ് പന്ന്യൻ പിതാവ് പന്ന്യൻ രവീന്ദ്രനൊപ്പം

രാഹുലിനെ പുകഴ്ത്തി, സഖാക്കളെ കൊട്ടി രൂപേഷ് പന്ന്യൻ

ക​ണ്ണൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ ആ​വോ​ളം പു​ക​ഴ്ത്തി​യും സ​ഖാ​ക്ക​ളെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും സി.​പി.​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്റെ മ​ക​ൻ രൂ​പേ​ഷ് പ​ന്ന്യ​ൻ. ഇ​ട​തു​പ​ക്ഷ​ത്തി​ന് മൊ​ത്ത​ത്തി​ൽ സം​ഭ​വി​ച്ച അ​പ​ച​യ​ങ്ങ​ൾ രാ​ഹു​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ക​യാ​ണ് അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം.

മു​ത​ലാ​ളി​മാ​രോ​ട് എ​ന്നും ക​ല​ഹി​ച്ചു ന​ട​ക്കു​ന്ന രാ​ഹു​ലി​നെ കാ​ണു​മ്പോ​ൾ മു​ത​ലാ​ളി​മാ​രോ​ട് ഇ​ഷ്ടം​കൂ​ടി, മു​ത​ലാ​ളി​മാ​രു​ടെ കാ​രു​ണ്യ​ത്താ​ൽ മ​ക്ക​ളെ വ​ള​ർ​ത്തു​ന്ന നേ​താ​ക്ക​ളെ മാ​ത്രം ക​ണ്ടു​ശീ​ലി​ച്ച ഞ​ങ്ങ​ൾ എ​ങ്ങ​നെ അ​ത്ഭു​ത​പ്പെ​ടാ​തി​രി​ക്കു​മെ​ന്നാ​ണ് രൂ​പേ​ഷ് പ​ന്ന്യ​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ചോ​ദി​ക്കു​ന്ന​ത്. ഇ​തി​നെ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും ഒ​ട്ടേ​റെ ക​മ​ന്റു​ക​ളു​മു​ണ്ട്.

രൂപേഷ് പന്ന്യന്റെ കുറിപ്പിന്റെ പൂർണരൂപം:

‘പ്രിയപ്പെട്ട രാഹുൽ ...

അങ്ങൊരു സുന്ദരനായിരിക്കാം...

പക്ഷെ

സുന്ദരനായ അങ്ങയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ അങ്ങയ്ക്ക് കാണാനാകില്ല രാഹുൽ ....

നെഹ്റു കുടുംബത്തിലെ

ഇളം മുറക്കാരനായതു

കൊണ്ട്

അങ്ങയോടിഷ്ടം കൂടുന്നവരുണ്ടാകാം...

പക്ഷെ

ഞങ്ങൾക്കും കുടുംബമുണ്ടെന്നത് മറന്ന് അങ്ങയുടെ കുടുംബത്തെ നോക്കി അങ്ങയെ ഇഷ്ടപ്പെടുന്നവരുടെ

കൂട്ടത്തിലും

ഞങ്ങളെ കാണില്ല രാഹുൽ....

പട്ടുമെത്തയിൽ

പിറന്നു വീണ അങ്ങ് ...

കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നു നീങ്ങിയപ്പോൾ...

ആ നിശ്ചയദാർഡ്യത്തിനു മുന്നിൽ പകച്ചു പോകാത്തവരായി ആരുമുണ്ടാകില്ല രാഹുൽ ...

മുതലാളിമാരോടെന്നും

കലഹിച്ചു നടക്കുന്ന

അങ്ങയെ കാണുമ്പോൾ....

മുതലാളിമാരോടിഷ്ടം

കൂടി മുതലാളിമാരുടെ കാരുണ്യത്താൽ മക്കളെ വളർത്തുന്ന നേതാക്കളെ മാത്രം കണ്ടു ശീലിച്ച ഞങ്ങൾ

എങ്ങിനെ

അത്ഭുതപ്പെടാതിരിക്കും രാഹുൽ ...

സൂറത്തിലെ ഒരു കോടതി വിധിയിലൂടെ അങ്ങ് അയോഗ്യനാക്കപ്പെട്ടപ്പോൾ...

ഞങ്ങളുടെ മനസ്സിൽ അങ്ങ് കൂടുതൽ യോഗ്യനാകുകയായിരുന്നു രാഹുൽ....

മുതുകിൽ ഭാരം തോന്നുന്ന ഒരു ബാഗും തൂക്കി

അങ്ങ് നടന്നു പോകുന്നത്

ചാനലിലൂടെ കാണുമ്പോഴെങ്കിലും...

ബാഗു പിടിക്കാനാളെ കൂട്ടി നേതാവായി നടക്കുന്നവരുടെ

തല ഇത്തിരിയെങ്കിലും കുനിഞ്ഞു പോയിട്ടുണ്ടാകുമെന്ന് വെറുതെ മോഹിച്ചു പോകുന്നു ഞങ്ങൾ രാഹുൽ ...

ജയിലറക്കുള്ളിലായാലും

തളരാതെ പൊരുതും എന്ന് അങ്ങ് പറയുമ്പോൾ ....

Adjustment കൾ മാത്രം കണ്ടു ശീലിച്ച ഞങ്ങൾക്ക് മുന്നിലേക്ക്

No compromise എന്ന് എഴുതി ചേർക്കുകയായിരുന്നു അങ്ങ് രാഹുൽ ....

വെളിയം ഭാർഗ്ഗവനിലൂടെ ഞങ്ങൾ കണ്ടു ശീലിച്ച No compromise എന്ന പദം അങ്ങയിലൂടെ വീണ്ടും

കേൾക്കുമ്പോൾ....

ഒരിക്കലും compromise

ചെയ്യാത്ത പഴയ Comrade ആയി മാറുകയായിരുന്നു ഞങ്ങൾ രാഹുൽ ....

അങ്ങയെ Like

ചെയ്തതിൻ്റെ പേരിൽ

ഞങ്ങളെ Unlike ചെയ്താലും....

ഭയവും വിധേയത്വവും

കൊണ്ട് Compromise ചെയ്യുന്നവരെ Share ചെയ്യാൻ

ഞങ്ങളെ കിട്ടില്ല രാഹുൽ ...

Bell Button ഉം Unlike ഉം നോക്കിയല്ല ഞങ്ങൾ കമ്മ്യൂണിസ്റ്റായത് രാഹുൽ....

Comment കളും

Command കളും കാട്ടി ഞങ്ങളെ ഭയപ്പെടുത്താനാവില്ല

ആർക്കും രാഹുൽ....

അങ്ങയിലെ പോരാട്ട വീര്യവും സത്യസന്ധതയും ഇഷ്ടപ്പെടുന്നതു കൊണ്ട് ഞങ്ങൾ ഒരിക്കലും കമ്മ്യൂണിസ്റ്റല്ലാതാകില്ല രാഹുൽ ...

അധികാരത്തിനും അധിക സുഖത്തിനുമായി മാത്രം

നൂലിൽ

കോർത്ത് കെട്ടി കമ്യൂണിസ്റ്റായവരെ കണ്ടില്ലെന്ന് നടിച്ച്..

ഭയവും വിധേയത്വവും ഇല്ലാത്തവരുടെ ഒരു കാലം വരുമെന്നു പ്രതീക്ഷിച്ച് മരണം വരെ ഞങ്ങൾ കമ്യൂണിസ്റ്റായിരിക്കും രാഹുൽ...

അങ്ങനെയൊരു കാലം വന്നാൽ...

അന്ന് നമ്മളും അങ്ങയെ

പോലെ പറയും....

'No Compromise '

എന്ന്....

Compromise കളും

Adjustment കളുമില്ലാത്ത

ആ ഒരു കാലത്തിനായുള്ള

പോരാട്ടത്തിന് .....

എം.പിയും പ്രധാനമന്ത്രിയുമാകേണ്ട...

അയോഗ്യത കൊണ്ട്

തളർത്താനാവാത്ത ഒരു

മനസ്സ് മതി ...

അത്

അങ്ങേയ്ക്ക് ആവോളമുണ്ട്

രാഹുൽ ...’


Full View


Tags:    
News Summary - Roopesh Pannian praises Rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.