തൃശൂർ: അഭയാർഥികളായി പലായനം ചെേയ്യണ്ടിവരുന്ന റോഹിങ്ക്യൻ ജനതയുടെ ദുരിതക്കാഴ്ചകളുടെ പകർന്നാട്ടമായി ഹൈസ്കൂൾ വിഭാഗം അറബിക് മോണോആക്ട് വേദി. ട്രെയിൻയാത്രക്കിടെ മതഭ്രാന്തന്മാരുടെ മർദനത്തിനിരയായി കൊലചെയ്യപ്പെട്ട ജുനൈദ്, കോഴിക്കോട്ട് മാൻഹോളിൽ അകപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്്ടമായ നൗഷാദ്, സ്ത്രീകളുടെ അരക്ഷിതാവസ്ഥ, ജലക്ഷാമത്തിെൻറ ഭീകരത ഉൾെപ്പടെയുള്ള വിഷയങ്ങളും ഗൗരവംചോരാതെ കുട്ടികൾ അവതരിപ്പിച്ചു.
പങ്കെടുത്ത 14ൽ 12 പേർക്കും എ ഗ്രേഡ് ലഭിച്ചു. ഷംല ഷെറിൻ (എൻ.എ.എം എച്ച്.എസ്.എസ് പെരിങ്ങത്തൂർ, കണ്ണൂർ), ടി.പി. ഷിനാസ് (പരതൂർ എച്ച്.എസ് പള്ളപ്പുറം, പാലക്കാട്), എൻ.എസ്. ഫൈറൂസ് അഹമ്മദ് (രാജർഷി മെമ്മോറിയൽ എച്ച്.എസ്.എസ് വടുവക്കോട്, എറണാകുളം), വി.പി. ഫിദ (ജി.എച്ച്.എസ്.എസ് കരുവാരക്കുണ്ട്, മലപ്പുറം), ഷെഹിന ഷിഹാബ് (സെൻറ് തോമസ് എച്ച്.എസ് പുന്നക്കോട്, കൊല്ലം), പി.എസ്. അൽമാസ് ഷിറിൻ (ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ, തൃശൂർ), എ. ശഹിയ റസിൻ (ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളജ് കാമ്പസ്, കോഴിക്കോട്), വി.സി. ഷാദിയ (ജി.എച്ച്.എസ്.എസ് കല്ലൂർ, വയനാട്), സഹാറ ബീഗം (ഗവ. എച്ച്.എസ്.എസ് കോന്നി, പത്തനംതിട്ട), ജിഹാന ജൈഫർ (ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസ് ആറ്റിങ്ങൽ), എൻ.എസ്. റിയ ഫാത്തിമ (കെ.ഐ.ടി ഇംഗ്ലീഷ് എച്ച്.എസ് കരീലക്കുളങ്ങര, ആലപ്പുഴ), അയിഷത്ത് ഷാസിയ (നൂറുൽ ഹുദ ഇ.എം.എച്ച്.എസ് കൊട്ടിക്കുളം, കാസർകോട്) എന്നിവർക്കാണ് എ ഗ്രേഡ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.