കണ്ണൂരിൽ കോവിഡ്​ രോഗികളെ പരിചരിക്കാൻ ഇനി റോബോ​ട്ട്​

തിരുവനന്തപുരം: കണ്ണൂരിലെ അഞ്ചരക്കണ്ടി ജില്ല കോവിഡ് സ​െൻററിൽ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടും.

ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് കോവിഡ് രോഗികൾക്ക്​ ഭക്ഷണവും മറ്റും എത്തിച്ച ശുശ്രൂ ഷിച്ച റോ​ബോട്ടിൻെറ മാതൃകയിലുള്ളതാണ്​ കേരളത്തിലും ഉപയോഗിച്ചതെന്ന്​ ​ആരോഗ്യ മന്ത്രി കെ.​െക.ശൈലജ അറിയിച്ചു.

ആറു പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്​റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും കഴിയും.

കണ്ണൂരിലാണ്​ കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളത്​. ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എൻജിനീയറിങ്​ കോളജിലെ വിദ്യാർഥികളാണ് ‘നൈറ്റിംഗല്‍-19’ രൂപകല്‍പന ചെയ്തത്. ചൈനയെ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Robot For Helping Patients Kannur -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.