ആലപ്പുഴ: ടൗണിൽ റിട്ട. പ്രഫസറെ വീട്ടിൽ കയറി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇരവുകാട് സ്വദേശി ഫിറോസ് കലാമാണ് (21) ആലപ്പുഴ നോര്‍ത്ത് പൊലീസിെൻറ പിടിയിലായത്. പണത്തിനുവേണ്ടിയാണ് ഇയാൾ പ്രഫസറെ ഭീഷണിപ്പെടുത്തിയതെന്ന് സി.ഐ കെ.പി. വിനോദ് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് സെൻറ് ജോസഫ്സ് കോളജ് റിട്ട. പ്രഫസര്‍ കോണ്‍വൻറ് സ്ക്വയര്‍ പരുത്തിക്കാട് വീട്ടില്‍ ലില്ലി കോശിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. ഇവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരുടെ കൊച്ചുമകനാണ് ഇയാള്‍. 30 ലക്ഷമാണ് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 10 ലക്ഷമായും അവസാനം എന്തെങ്കിലും തരണമെന്നും ആയി. കളിത്തോക്ക് ഉപയോഗിച്ചായിരുന്നു ഭീഷണി. ഇരുമ്പുപാലത്തിന് സമീപത്തെ കടയില്‍നിന്നാണ് തോക്ക് വാങ്ങിയത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇത് കെണ്ടടുത്തു. പ്രതി ബി.ടെക് ബിരുദധാരിയാണ്. ഇയാള്‍ കാനഡക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. യാത്രക്കുള്ള പണത്തിന് വേണ്ടിയാകാം പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരിസരത്തെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയുടെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.