???????????? ???

വഴി തർക്കത്തിന്റെ പേരിൽ മർദനം; ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

നെടുമങ്ങാട്: വഴിത്തർക്കത്തെ തുടർന്നുണ്ടായ മർദനത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു.  താന്നിമൂട് പച്ചക്കാട് സജി(45) ആണ് മരിച്ചത്. 

അയൽവാസികളായ പച്ചക്കാട് തടത്തരികത്ത് വീട്ടിൽ ബാബു (55) ഭാര്യ റേച്ചൽ (48)  എന്നിവരാണ് സജിയെ മർദിച്ചത്. പച്ചക്കാട് റോഡിൽ നിന്നും ഇരുവരുടേയും വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ബാബുവും കുടുംബവും സജിയുമായി വഴക്കിട്ട് വീട്ടിൽ കയറി മർദിക്കുകയായിരുന്നു. ഈ സമയം സജിയും മകൻ എട്ടു വയസുള്ള അനൂപും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ .  സജിയെ ബാവുവിന്റെ ഭാര്യ റേയ്ച്ചൽ കുറുവടികൊണ്ട് അടിച്ചു നിലത്തിട്ടു. ബാബു സജിയെ മർദിക്കുകയും ബാബു സമീപത്തു കിടന്ന കരിങ്കല്ലെടുത്ത് സജിയുടെ മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നു.

കൊലക്ക് ശേഷം ഒളിവിൽ പോയ പ്രതികളെ നെടുമങ്ങാട് ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബന്ധു വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൂലിപ്പണിക്കാരനാണ് സജി. സുനിതയാണ് ഭാര്യ. 

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.