ഒഞ്ചിയത്ത് ആര്‍.എം.പി.ഐ തന്നെ

വടകര: സംസ്ഥാനത്തു തന്നെ ആര്‍.എം.പി.ഐ തന്നെ, സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയ ഒഞ്ചിയം പഞ്ചായത്ത് ഇത്തവണ ആര്‍.എം.പി.ഐ, യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണി സ്വന്തമാക്കി. വോട്ടെണ്ണലിന്‍െറ ആദ്യഘട്ടത്തില്‍ ഒഞ്ചിയം ആര്‍.എം.പി.ഐയെ കൈവിടുമെന്ന പ്രതീതിയാണുണ്ടായിരുന്നത്. ആര്‍.എം.പി.ഐയുടെ കൈയിലുണ്ടായിരുന്ന രണ്ട് വാര്‍ഡുകള്‍ എല്‍.ഡി.എഫ് സ്വന്തമാക്കിയിരുന്നു.

എന്നാല്‍, ഒടുവില്‍ ആകെയുള്ള 17 സീറ്റില്‍ ഒന്‍പത് സീറ്റില്‍ ആര്‍.എം.പി.ഐ, യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയമുന്നണി വിജയിച്ചു. എട്ട് സീറ്റില്‍ എല്‍.ഡി.എഫും വിജയിച്ചു. ഇത്തവണ ഭരണ പിടിച്ചെടുക്കുമെന്ന ശുഭ പ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി തലനാരിഴക്കാണ് പഞ്ചായത്ത് നഷ്ടമായത്. ആര്‍.എം.പി.ഐ സംബന്ധിച്ചെടുത്തോളം ഭരണം നിലനിര്‍ത്തുകയെന്നത് അഭിമാന പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ടു തവണയില്‍ നിന്നുമാറി യു.ഡി.എഫുമായി ചേര്‍ന്ന്, ജനകീയ മുന്നണി രൂപവല്‍കരിച്ചത്.

ആകെയുള്ള 17 വാര്‍ഡുകളില്‍ ഒന്‍പതിടത്ത് ജനകീയ മുന്നണിയും എട്ടിടത്ത് ഇടതുമുന്നണിയും വിജയിച്ചു. ജനകീയ മുന്നണിയില്‍ ആര്‍.എം.പി.ഐ നാലിടത്തും മൂന്നിടത്ത് ലീഗും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. മറ്റൊരിടത്ത് ഇവര്‍ പിന്തുണക്കുന്ന സ്വതന്ത്രനാണ് ജയം. ഇടതുമുന്നണിയില്‍ എട്ടിടത്ത് സി.പി.എമ്മാണ് ജയിച്ചത്.

Tags:    
News Summary - rmp won Onchiyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.