ന്യൂഡല്‍ഹി: യുവ മാധ്യമപ്രവര്‍ത്തക റിസ്വാന തബസ്സുമിനെ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കെണ്ടത്തി. ബി.ബി.സി ഹിന്ദി, വയര്‍, ക്വിൻറ്, ഖബര്‍ ലഹേരിയ, ന്യൂസ് ക്ലിക്, പ്രിൻറ് തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെല്ലാം ഫ്രീലാന്‍സായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 25കാരിയായ തബസ്സുമിനെ വാരാണസിയിലെ ഹര്പാല്പുരില് സ്വന്തം മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കെണ്ടത്തിയത്. മുറിയില്‍നിന്ന് കിട്ടിയ കുറിപ്പില്‍ സമാജ്വാദി പാര്‍ട്ടി യുവ നേതാവ് ‘ശമീം നുഅ്മാനിയാണ് ഉത്തരവാദി’യെന്ന് എഴുതിയിട്ടുണ്ട്. ശമീമിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്തതായും ചൊവ്വാഴ്ച അറസ്റ്റുചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നു.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ റിസ്വാനക്ക് ആരുമായെങ്കിലും ശത്രുതയുള്ളതായി അവര്‍ പറഞ്ഞിരുന്നില്ലെന്നും കുറിപ്പില്‍ കണ്ട പേരിെൻറ അടിസ്ഥാനത്തിലാണ് ശമീമിനെതിരെ പൊലീസ് കേസെന്നും റിസ്വാനയുടെ പിതാവ് പറഞ്ഞു. അവള് നല്ല മാധ്യമപ്രവര്‍ത്തകയും നല്ല മകളുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.