കൃത്യമായ വിവരം നൽകിയില്ല; ലാൻഡ് ട്രൈബ്യൂണൽ ഉദ്യോഗസ്ഥന് വിവരാവകാശ കമീഷന്‍റെ താക്കിത്

പരപ്പനങ്ങാടി: വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾക്ക് കൃത്യമായ വിവരം നൽകിയില്ലന്നതിന്‍റെ പേരിൽ ലാൻഡ് ട്രൈബ്യൂണൽ പൊതുബോധന അധികാരിക്ക് വിവരാവകാശ കമീഷൻ താക്കിത്. പൊതുപ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് വിവരാവകാശ കമീഷൻ മുമ്പാകെ സമർപ്പിച്ച രണ്ടാം അപ്പീലിലാണ് പരപ്പനങ്ങാടി ലാൻഡ് ട്രൈബ്യൂണൽ പൊതുബോധന അധികാരിയും ഹെഡ് മിനിസ്റ്റീരിയൽ ഓഫിസറുമായിരുന്ന കെ. ജയകുമാറിനാണ് വിവരാവകാശ കമീഷണറായ ഡോ. സോണിച്ചൻ പി. ജോസഫ് താക്കീത് നൽകിയത്.

2023ൽ പതിച്ചുകൊടുക്കൽ അപേക്ഷയുമായിയും വിവരാവകാശ നിയമത്തിലെ സെക്ഷൻ ഫോറുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങളുമാണ് പൊതുബോധന അധികാരിയിൽ നിന്നും വിവരാവകാശ നിയമപ്രകാരം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. നിയമം അനുശാസിക്കുന്ന രീതിയിൽ മറുപടി നൽകിയിട്ടില്ല എന്നതും ലഭ്യമായിരുന്ന ഓഫിസുകളിലേക്ക് നിയമപ്രകാരം കൈമാറാതിരുന്നതുമാണ് വിവരാവകാശ കമീഷന്റെ താക്കീതിന് കാരണമായത്.

മലപ്പുറം കലക്ടറേറ്റിൽ നടന്ന ഹിയറിങ്ങിൽ എതിർകക്ഷികളായി അപ്പീൽ അധികാരിയായ സുബ്രഹ്മണ്യൻ ചെമ്രക്കാടൻ, കെ. ജയകുമാർ, എസ്. നമിത എന്നിവരെ കമീഷൻ കേട്ടിരുന്നു. അബ്ദുൽ റഹിം പൂക്കത്ത് നൽകിയ രണ്ടാം അപ്പീലിലാണ് കമീഷൻ നടപടി.

Tags:    
News Summary - Right to Information Commission reprimands Land Tribunal official for not providing accurate information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.