മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്​​ റവന്യൂ മന്ത്രിയുടെ പച്ചക്കൊടി

തിരുവന്തപുരം: സി.പി.എമ്മിനും എൽ.ഡി.എഫ് സർക്കാരിനും ഉള്ളിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾക്കിടെ മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടി തുടരാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് മന്ത്രി  ഇ. ചന്ദ്രശേഖരൻെറ നിർദ്ദേശം. വിമർശനങ്ങൾ കണക്കിലെടുക്കാതെ കൈയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോവാനാണ് മന്ത്രി നൽകിയിട്ടുള്ള നിർദ്ദേശം.

കൈയ്യേറ്റക്കാരിൽ സി.പി.െഎക്കാർ ഉൾപ്പെട്ടാലും നടപടിയെടുക്കണം. കൃത്യമായ റിപ്പോർട്ട് തയാറാക്കി ഒാരോ ദിവസത്തെയും സംഭവങ്ങൾ മന്ത്രിയെ നേരിട്ട് അറിയിക്കണം. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ കൈയ്യേറ്റമൊഴിപ്പിക്കലിന് നിയോഗിക്കുമെന്നും മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കി. 

പാപ്പാത്തിചോലയിൽ കുരിശ് പൊളിച്ച് മാറ്റിയ സംഭവത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ  കേൾക്കേണ്ടി വന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ശക്തമായ ഭാഷയിലാണ് ഉദ്യോഗസ്ഥരെ വിമർശിച്ചത്. വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ കൈയേറ്റമൊഴിപ്പിക്കൽ താൽകാലികമായി നിർത്തിവെച്ചിരുന്നു. റവന്യൂ മന്ത്രിയുടെ അനുമതിയോടെ  കൈയേറ്റമൊഴിപ്പിക്കൽ നാളെ മുതൽ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Tags:    
News Summary - revenue minister direction in munnar action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.