വിമുക്ത ഭട​െൻറ ആതമഹത്യ:പൊ​ലീ​സി​െൻറ മ​ർ​ദ​ന​വും അ​സ​ഭ്യ​വ​ർ​ഷ​വും മൂ​ല​മെ​ന്ന്​ ആ​ത്​​മ​ഹ​ത്യ​ക്കു​റി​പ്പ്


ബാലുശ്ശേരി: വിമുക്തഭടൻ ജീവനൊടുക്കിയത് പൊലീസി​െൻറ അസഭ്യവർഷവും മർദനവും മൂലമെന്ന് ആത്മഹത്യക്കുറിപ്പ്. വിമുക്തഭടൻ എരമംഗലം കുരുവങ്ങൽ രാജനെ (57) കഴിഞ്ഞ മാർച്ച് 26ന് വീടിനടുത്ത ആളൊഴിഞ്ഞ പറമ്പിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിനുശേഷം ഒരാഴ്ച കഴിഞ്ഞ് രാജ​െൻറ ബാഗിൽനിന്ന് കണ്ടെത്തിയ ആത് മഹത്യക്കുറിപ്പിലാണ് ത​െൻറ മരണം പൊലീസി​െൻറ അകാരണ മർദനത്തിലും അസഭ്യവർഷത്തിലും മനംനൊന്താണെന്ന് പറഞ്ഞിട്ടുള്ളത്. ബാലുശ്ശേരി സി.െഎ ത​െൻറ ചെകിട്ടത്ത് രണ്ട് അടി തന്ന് പിന്നെ അസഭ്യവും പറഞ്ഞു. എ​െൻറ മനസ്സിന് താങ്ങാൻ  പറ്റാത്തതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു എന്ന് ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ‘എനിക്ക് കിട്ടിയ അടി മുഖത്ത് കാണാം’ എന്നും കുറിപ്പിൽ പറയുന്നു.

ആർമിയിൽനിന്ന് ഹവിൽദാറായി റിട്ടയർ ചെയ്ത രാജൻ താമരശ്ശേരിയിലെ സ്വകാര്യ ക്രഷർ യൂനിറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരുകയായിരുന്നു. കഴിഞ്ഞ മാർച്ച് 25ന് വൈകീട്ട് ബൈക്കിൽ ജോലിക്ക് പോകവേ എരമംഗലം  അങ്ങാടിയിൽവെച്ച് സ്വകാര്യ ബസുമായി ബൈക്ക് ഉരസിയതിനെ തുടർന്ന് ബസ് ജീവനക്കാരും രാജനും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ബാലുശ്ശേരി പൊലീസ് സ്റ്റേഷനു മുന്നിൽവെച്ച് രാജൻ ബസ് തടയുകയും പൊലീസിൽ പരാതി നൽകാൻ പോകുകയാണെന്ന് ബസ് ജീവനക്കാരെ ധരിപ്പിക്കുകയും ചെയ്തു. 

ഇതിനിടെ, റോഡിലേക്കെത്തിയ ബാലുശ്ശേരി സി.െഎ  രാജനെ അസഭ്യംപറയുകയും ചെകിട്ടത്തടിക്കുകയും ചെയ്തു. മാത്രമല്ല മദ്യപിച്ചാണ് ബൈക്കിൽ യാത്രചെയ്തതെന്നു കാണിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. താൻ രാവിലെ ഒരു ഗ്ലാസ് കള്ളു കുടിച്ചിട്ടുണ്ടെന്നും മറ്റ് മദ്യപാനമൊന്നും നടത്തിയിട്ടില്ലെന്നും പറഞ്ഞെങ്കിലും രാജനെ കസ്റ്റഡിയിലെടുത്ത് കേസ് ചാർജ്  ചെയ്യുകയായിരുന്നു. തുടർന്ന് രാജ​െൻറ സുഹൃത്ത് സ്റ്റേഷനിലെത്തി ജാമ്യത്തിലെടുത്തു.

ബൈക്ക്  വിട്ടുകൊടുക്കാത്തതിനാൽ ‘വണ്ടി നാളെ നിങ്ങൾ വീട്ടിലേക്ക് കൊണ്ടുവരേണ്ടിവരു’മെന്ന് പറയുകയും ചെയ്തു. ജോലിസ്ഥലത്തേക്ക് പോകാതെ തിരിച്ച് വീട്ടിലെത്തിയ രാജൻ രാത്രി പുറത്തുപോയി. ഇതിനിടെ, ചില ബന്ധുക്കളോടും ജാമ്യത്തിലെടുത്ത സുഹൃത്തിനോടും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഫോണിലൂടെ അറിയിച്ചത്രേ. വിവരമറിഞ്ഞ് മകനും ബന്ധുക്കളും ബാലുശ്ശേരി സ്റ്റേഷനിലെത്തി രാജൻ വിളിച്ച ഫോൺ  നമ്പർ പിന്തുടരണമെന്നും ആത്മഹത്യഭീഷണി  നടത്തിയിട്ടുണ്ടെന്നും ധരിപ്പിച്ചെങ്കിലും പൊലീസ് ഇക്കാര്യത്തിൽ ഗൗരവം കാണിച്ചില്ല. ഇതിനിടെയാണ് രാജനെ ആത്മഹത്യചെയ്ത നിലയിൽ കെണ്ടത്തിയത്.

രാജൻ ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവും  വീട്ടുകാരുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ലെന്ന് മകൻ അഭിലാഷ് പറഞ്ഞു. ഇതുസംബന്ധിച്ച് ഉന്നത പൊലീസ് അധികാരികൾക്ക് പരാതി കൊടുക്കാനുള്ള തീരുമാനത്തിലാണ് കുടുംബം. സംഭവമറിഞ്ഞ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ചന്ദ്ര​െൻറ  നേതൃത്വത്തിൽ പൊലീസ് സംഘം ചൊവ്വാഴ്ച വീട്ടിലെത്തി കുടുംബാംഗങ്ങളിൽനിന്ന് മൊഴിയെടുത്തു. 

Tags:    
News Summary - retire army man suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.