Posted On
date_range Updated On
date_range കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം
അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം റോഡ് അപകടാവസ്ഥയിലായതിനാൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോതമംഗലം സബ് ഡിവിഷണൽ അസി. എൻജിനീയർ ആണ് ഇക്കാര്യമറിയിച്ചത്.
കോതമംഗലത്ത് നിന്ന് അടിമാലി, മൂന്നാർ ഭാഗത്തേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ നേര്യമംഗലത്ത് നിന്ന് പനംകുട്ടി വഴിയാണ് അടിമാലിക്ക് പോകേണ്ടത്. കൂടാതെ മൂന്നാർ, അടിമാലി ഭാഗത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങളും ഈ വഴി തന്നെ പോകണം.
ഈ ഭാഗത്ത് ഒറ്റവരി ട്രാഫിക്കിനാണ് അനുമതി. വെള്ളിയാഴ്ച മുതൽ റോഡ് നിർമാണം ആരംഭിക്കുമെന്നും അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.