തിരുവനന്തപുരം: നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് മാവോ വാദികൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പൊലീസ്. ‘വയനാട്ടിലെ വൈത്തിരി പൊലീസ് സ് റ്റേഷൻ പരിധിയിലെ ലക്കിടി ഉപവൻ റിസോർട്ടിൽ ആയുധധാരികളായ ഒരു സംഘം മാവോവാദികൾ ബുധനാഴ്ച രാത്രി 8.30 ഓടെ എത്തി പണവും ഭക്ഷണവും പിടിച്ചു വാങ്ങാൻ ശ്രമിച്ചു. സായുധ പൊലീസ് സംഘത്തെ കണ്ടപ്പോൾ അക്രമികൾ വെടിവെച്ചു. സംഘർഷത്തിനിടയിൽ സി.പി. ജലീൽ എന്ന മാവോവാദി മരിച്ചു’-ഇതാണ് പൊലീസ് വിശദീകരണം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സുപ്രീംകോടതി മാർഗനിർേദശങ്ങൾ പ്രകാരമുള്ള ൈക്രംബ്രാഞ്ച്, മജിസ്റ്റീരിയൽ തല അന്വേഷണങ്ങൾ ഉടൻ ആരംഭിക്കും. പൊലീസ് അന്വേഷണവും തിരച്ചിലും തുടരുകയാണ്. മൃതശരീരം പോസ്റ്റ്േമാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രത്യേക മെഡിക്കൽ സംഘം പോസ്റ്റ്മോർട്ടം നടത്തും. കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ, വയനാട് ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമി, എസ്.പി (ഓപറേഷൻസ്) ദേബേഷ് കുമാർ ബെഹ്റ എന്നിവർ സംഭവസ്ഥലത്തുണ്ട്.
മാവോവാദികളുടെ ശല്യം മൂലം നാട്ടുകാർ സർക്കാറിനും പൊലീസിനും പരാതികൾ നൽകിയിരുന്നു. അർധരാത്രി വീടുകളിൽ മുട്ടി ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും വാങ്ങുന്നതും പതിവായിരുന്നു. വ്യാപാരസ്ഥാപനങ്ങളിൽനിന്ന് പണം പിരിക്കുന്നതും വ്യാപകമായി. ദേശവിരുദ്ധ പോസ്റ്ററുകൾ പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയിൽെപട്ടു. പട്ടികവർഗവിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്നതും ഗൗരവമായി പരിഗണിച്ചു.
ഇതിെൻറ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ഡിസംബർ മുതൽ വയനാട്, കോഴിക്കോട് റൂറൽ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ‘ഓപറേഷൻ അനക്കൊണ്ട’ എന്ന പേരിൽ തിരച്ചിൽ ഇൗർജിതമാക്കിയത്. മാവോവാദികളുടെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നതുവരെ പൊലീസ് നടപടി തുടരുമെന്നും ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.