സംവരണ പട്ടിക പുതുക്കണമെന്ന ഹരജി: സർക്കാറി​െൻറ വിശദീകരണം തേടി

കൊച്ചി: സര്‍ക്കാര്‍ ജോലിയിലെ സംവരണാനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കും വിധം സംവരണ പട്ടിക കാലോചിതമായി പുതുക്കണമെന്ന ഹരജിയില്‍ ഹൈ​​േകാ​ടതി സര്‍ക്കാറി​​െൻറ വിശദീകരണം തേടി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആൻഡ്​ വിജിലന്‍സ് കമീഷന്‍ ട്രസ്​റ്റ്​ നല്‍കിയ ഹരജിയാണ് ചീഫ് ജസ്​റ്റിസ് ഹൃഷികേശ് റോയ്, ജസ്​റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

മുസ്​ലിംകള്‍ക്കും ആദിവാസി-ദലിത് അടക്കം മറ്റ്​ എഴുപതിലധികം പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വിസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ഇന്ദ്രസാഹ്നി കേസിലെ സുപ്രീംകോടതി വിധി പ്രകാരം 10 വര്‍ഷത്തിലൊരിക്കൽ സംവരണ പട്ടിക പുതുക്കണം.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപവത്​കരിച്ച കേരള സ്​റ്റേറ്റ് കമീഷന്‍ ഫോര്‍ ബാക്ക്‌വേഡ് ക്ലാസസ് ആക്ടിലെ 11ാം വകുപ്പ് പ്രകാരവും 10 വര്‍ഷത്തില്‍ പട്ടിക പുതുക്കണം. പക്ഷെ, ഇതുവരെ നടപടിയുണ്ടായില്ല. അതിനാല്‍, പിന്നാക്കക്കാരിലെ മുന്നാക്കക്കാര്‍ക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നു. പട്ടിക പുതുക്കാനും സാമൂഹിക, സാമ്പത്തിക, ജാതി സർവേ റിപ്പോര്‍ട്ട് തയാറാക്കാനും സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - reservation high court asks govts stand -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.