ചെങ്ങന്നൂരിൽ ശക്​തമായ മഴ, രക്ഷാപ്രവർത്തനം ഉൗർജ്ജിതം

പ്രതികൂല കാലാവസ്​ഥ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി

സം​സ്​​ഥാ​ന​ത്തെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സന്ദർശിക്കാനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സഞ്ചരിച്ച ഹെലികോപ്​റ്റർ തിരിച്ചിറക്കി. പ്രതികൂല കാലാവസ്​ഥമൂലം ഹെലികോപ്​ററർ യാത്ര തുടരാനാകാത്തതിനെ തുടർന്നാണ്​ തിരിച്ചിറക്കിയത്​. പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കിയതായാണ്​ വിവരം. കൊച്ചി നേവി ആസ്​ഥാനത്തു നിന്ന്​ പറന്നുയർന്ന ഉടൻ ഹെലികോപ്​റ്റർ തിരിച്ചിറക്കുകയായിരുന്നു.  

പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം തുടരുന്നു; 3000 പൊലീസുകാരെ വിന്യസിച്ചു

പ്രളയം വലിയ ദുരന്തം സൃഷ്​ടിച്ച പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി 3000 പൊലീസുകാരെ കൂടി വിന്യസിച്ചു. 150 ബോട്ടുകളും അധികം നൽകിയിട്ടുണ്ട്​. ജില്ലയിൽ പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായിട്ടില്ല. പമ്പയിലെ ജലനിരപ്പ്​ അപകടകരമാം വിധം ഉയർന്ന്​ കൊണ്ടിരിക്കുന്നതും ഭീതി പരത്തുന്നു.

വാട്​സ്​ ആപ്പിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും സന്ദേശങ്ങളും  പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ ആലപ്പുഴ  ജില്ലാ കലക്ടർ നിർദ്ദേശം നൽകി. വാട്ട്‌സ് ആപ്പിൽ ലഭിച്ച പല സന്ദേശങ്ങളും മറ്റും  അന്വേഷിച്ച് സ്ഥലത്ത് എത്തിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. ഇത് ദുരിതാശ്വാസപ്രവർത്തകരുടെ  സമയം നഷ്ടപ്പെടുത്തുന്നു.
 

നെല്ലിയാമ്പതി ഒറ്റപ്പെട്ടു

നെല്ലിയാമ്പതിയും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ചുരത്തിലുണ്ടായ ഉരുൾപൊട്ടലിൽ പാലവും റോഡും ഒലിച്ചുപോയി. ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. സൈന്യത്തിന്‍റെ സഹായം വേണമെന്ന് സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു.

വയനാട്​ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വയനാട് തലപ്പുഴ കമ്പിപ്പാലത്തിന് സമീപം പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തലപ്പുഴ സ്വദേശി ലിജിൻ പോളി (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇയാളെ കാണാതായത്
 

ഇടുക്കിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തി​​​​​​െൻറ അളവ്​ കുറച്ചു

ഇടുക്കിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തി​​​​​​െൻറ അളവ്​ കുറച്ചു. ഇന്ന്​ രാവിലെ മുതൽ 1000 ക്യൂബിക്​ മീറ്റർ ജലമാണ്​ തുറന്നുവിടുന്നത്​. സംസ്ഥാനത്ത്​ പലയിടത്തും വെള്ളക്കെട്ടിന്​ മാറ്റമില്ല. 

പ്രധാനമന്ത്രി കൊച്ചിയിലെത്തി

പ്രളയബാധിത പ്രദേശങ്ങൾ സന്ദർിക്കുന്നതിനായി പ്രധാനമന്ത്രി തിരുവനന്തപുരത്തു നിന്ന്​ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. ​മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഒപ്പമുണ്ട്​.  കൊ​ച്ചി​യി​ൽ നി​ന്ന്​ വ്യോ​മ​മാ​ർ​ഗം പ​ത്ത​നം​തി​ട്ട, റാ​ന്നി, ആ​ല​പ്പു​ഴ, ആ​ലു​വ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കും. 9.25ന്​ ​കൊ​ച്ചി നേ​വ​ൽ​ബേ​സി​ൽ ഇ​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ വെ​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. 10.30​ന്​ ഡ​ൽ​ഹി​ക്ക്​ മ​ട​ങ്ങും. 

രക്ഷാപ്രവർത്തനത്തിന്​ പോയ ബോട്ട്​ കാണാതായി

തിരുവല്ല നിരണത്ത് എട്ട്​ മത്സ്യത്തൊഴിലാളികളും രണ്ട്​ അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. മത്സ്യത്തൊഴിലാളികൾ വീയപുരത്തു നിന്ന് രക്ഷാ പ്രവർത്തനത്തിനായി പത്തനംതിട്ട ഭാഗത്തേക്ക് പോയവരെയാണ്​ കാണാതായത്​. ബോട്ട് മിസ്സിംഗ് ആയതായി കാർത്തികപ്പള്ളി തഹസിൽദാർ സ്ഥിരീകരിച്ചിട്ടുണ്ട്.
 

ചെങ്ങന്നൂരിൽ ശക്​തമായ മഴ; രക്ഷാ പ്രവർത്തനം ദുഷ്​കരം

നിരവധിപേർ കുടുങ്ങിക്കിടക്കുന്ന അതീവ ഗുരുതരാവസ്​ഥയിലുള്ള ചെങ്ങന്നൂരിൽ ശക്​തമായ മഴയുണ്ട്​. ഒഴുക്കു കാരണം ബോട്ടുകൾക്ക്​ ചെങ്ങന്നൂരിലേക്ക്​ അടുക്കാനാവുന്നില്ലെന്ന്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു. 300 ​േബാട്ടുകൾ അവിടേക്ക്​ പുറപ്പെട്ടിട്ടുണ്ട്​. മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നവർക്ക്​ ഭക്ഷണം എത്തിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്​ പോയ രണ്ടു ബോട്ടുകൾ വഴിയിൽ കുടുങ്ങി. നാലു ഹെലികോപ്ടറുകൾ  ചെങ്ങന്നൂരിലേക്ക്​ പുറപ്പെട്ടു.

മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ രണ്ടു മരണം

ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ രണ്ട് പേര്‍ മരിച്ചു. ഇവിടെ ഭക്ഷണവും വെള്ളവും എത്തിക്കാനാവുന്നില്ല. 1500ല്‍ അധികം പേര്‍ മൂന്ന് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 100 പേരെ മാത്രമാണ് രക്ഷിക്കാനായത്. മാനസികാരോഗ്യ കേന്ദ്രത്തിലും നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു.

മന്ത്രി തിലോത്തമന്‍ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടങ്ങുന്നു ​

ചെങ്ങന്നൂരിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി പി തിലോത്തമൻ. തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ഇടനാട്, മംഗലം പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല. അച്ചന്‍കോവിലാറില്‍ നിന്നുള്ള അതിഭയങ്കരമായ കുത്തൊഴുക്കില്‍ ബോട്ടുകള്‍ക്കൊന്നും പോവാന്‍ കഴിയുന്നില്ല. ഇവിടെ ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

തൃശൂർ ജില്ലയിൽ 93219 പേർ ദുരിതാശ്വാസ ക്യാമ്പിൽ

തൃശൂർ ജില്ലയിൽ 14362 കുടുംബങ്ങളിൽ  നിന്ന് 93219 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു. മൊത്തം 449 ക്യാമ്പുകളുണ്ട്. 

 താലൂക്ക് ക്യാമ്പുകൾ  കുടുംബo  അംഗം
തൃശൂർ  12  6248  22722
മുകുന്ദപുരം  79  3631  11463
കുന്നംകുളം  21  407  1602
ചാവക്കാട്  98  3469  11822
കൊടുങ്ങല്ലൂർ  87 റിപ്പോർട്ടു ചെയ്തിട്ടില്ല  42987
തലപ്പിളളി  36  607  2623

 

വിവിധ ജില്ലകളിൽ ശക്​തമായ മഴ

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കാറ്റോടുകൂടിയ ശക്​തമായ മഴയുണ്ടാകുമെന്ന്​ കാലാവസ്​ഥാ മുന്നറിയിപ്പ്​​. ​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പലയിടങ്ങളിലും മഴക്ക്​ നേരിയ ശമനം  നേരി​െട്ടങ്കിലും പലയിടത്തും വെള്ളമിറങ്ങിയിട്ടില്ല. നിരവധി പേർ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ടു തന്നെയിരിക്കുകയാണ്​. ഇവരെ രക്ഷിക്കാനുള്ള നടപടികൾ ഉൗർജ്ജിതമായി തുടരുന്നു.

Tags:    
News Summary - Rescue Operation Continuous - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.