രക്ഷാപ്രവർത്തനം: ​പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്​ ​പരിഗണിക്കും

ആ​ല​പ്പു​ഴ: ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന്​ പൊ​ലീ​സു​കാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ആ​ല​പ്പു​ഴ ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി സേ​വി​ച്ച കേ​സി​ലെ മൂ​ന്നും നാ​ലും അ​ഞ്ചും പ്ര​തി​ക​ളാ​യ ഷൈ​ജു, വി​പി​ൻ, അ​രു​ൺ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര​ജി​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം (എ​സ്.​ഐ.​ടി) വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ ചു​മ​ത്തി​യ​തി​ന്​ ശേ​ഷ​മാ​ണ്​ കോ​ട​തി​ക്ക്​ മു​ന്നി​ൽ ഈ ​കേ​സ്​ എ​ത്തു​ന്ന​ത്.

ഒ​ളി​വി​ൽ പോ​യ ഗ​ൺ​മാ​ന്മാ​ർ അ​ട​ക്ക​മു​ള്ള അ​ഞ്ച്​ പ്ര​തി​ക​ളെ​യും ഇ​നി​യും ക​​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫാ​ണ്. വീ​ട്ടു​കാ​രു​ൾ​പ്പെ​ടെ ആ​രു​മാ​യും ബ​ന്ധം പു​ല​ർ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ, പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​സ്.​ഐ.​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജാ​മ്യം നി​ഷേ​ധി​ച്ചാ​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യോ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യോ ചെ​യ്യു​മെ​ന്നാ​ണ്​ വി​വ​രം. അ​തേ​സ​മ​യം, മു​ൻ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ന്മാ​രാ​യ അ​നി​ൽ​കു​മാ​ർ, സ​ന്ദീ​പ്​ എ​ന്നി​വ​ർ​ ആ​ല​പ്പു​ഴ ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. ഇ​രു​വ​രും ആ​ദ്യം​ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി തീ​ർ​പ്പാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണി​ത്.

Tags:    
News Summary - Rescue operation: Anticipatory bail plea of ​​accused to be considered today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.