വൈ​ദ്യു​തി പ്ര​തി​സ​ന്ധി; മ​​ന്ത്രി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്നി​ല്ല -എം.​എം. മ​ണി

തൊ​ടു​പു​ഴ: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം മ​ഴ​​യി​ല്ലാ​ത്ത​താ​ണെ​ന്ന്​ മ​ന്ത്രി പ​റ​യു​​ന്ന​ത്​ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​തെ​യാ​ണെ​ന്ന്​ മു​ൻ മ​​ന്ത്രി എം.​എം മ​ണി. കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം എ​ങ്ങ​നെ​യാ​ണ്​ കൂ​ടി​യ​ത്. കേ​ര​ള​ത്തി​ലെ ജ​നം മു​ഴു​വ​ൻ ഭ​ക്ഷി​ക്കു​ന്ന​ത് വൈ​ദ്യു​തി​യാ​ണോ. 40 ശ​ത​മാ​നം മാ​ത്ര​മേ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​​ള്ളൂ.

പ​ല ക​രാ​റു​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണ് എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ വൈ​ദ്യു​തി​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. വൈ​ദ്യു​തി മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​​യെ​ന്നാ​ണ്​ മ​ന​സ്സി​ലാ​കു​ന്ന​ത്. വൈ​ദ്യു​തി ക​ട്ട്​ ഉ​ണ്ടാ​ക്കി സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ വ​ലി​യ തോ​തി​ൽ പ​ണം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​ക്കി​​ക്കൊ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണോ പി​ന്നി​ലെ​ന്നും​ സം​ശ​യ​മു​​ണ്ടെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.

Tags:    
News Summary - Power Minister is not studying the issues - M.M. Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.