വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ

വയനാട് തുരങ്കപാത; അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകൾ, തീരുമാനമെടുക്കാനാകാതെ സർക്കാർ

കല്‍പറ്റ: വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ സജീവം. കള്ളാടി മീനാക്ഷിയിലെ തുരങ്ക ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്.

വയനാട്ടുകാരടക്കം പൊതുവെ പദ്ധതിക്ക് അനുകൂലമാണെന്നും എന്നാൽ, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബദൽ സാധ്യതകൾ പരിശോധിക്കാവുന്നതാണെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞയാഴ്ച വയനാട്ടിൽ പറഞ്ഞത്. വികസന വഴിയിൽ ഏറെ നിർണായകമാകുന്ന പദ്ധതി എന്ന് കൊട്ടിഗ്ഘോഷിച്ചാണ് ഇടതു സർക്കാർ പദ്ധതി പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ഉരുൾ ഭീഷണി നേരിടുന്ന മേപ്പാടി ഭാഗത്തുകൂടിയുള്ള പാതയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്കകൾക്ക് അധികൃതർ മറുപടി നൽകിയിട്ടുമില്ല.

ദുരന്തപശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിക്കാൻ അനുവദിക്കില്ലെന്നാണ് സി.പി.എം നിലപാട്. മുന്നറിയിപ്പുകൾ അവഗണിച്ച സർക്കാർ നിലപാടാണ് ദുരന്തത്തിനു കാരണമെന്നാണ് ജില്ല സെക്രട്ടറി കെ. റഫീഖ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ പദ്ധതി വിനാശം വരുത്തുമെന്ന് തെളിഞ്ഞതിനാൽ ഉപേക്ഷിക്കണമെന്നാണ് പദ്ധതിക്കെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിലപാട്.

സർക്കാർ നിലപാട് എന്തായിരിക്കും?

വയനാട് നേരിടുന്ന സഞ്ചാരദുരിതം ഒരളവോളം പരിഹരിക്കാന്‍ ഉതകുന്ന തുരങ്കപാത പദ്ധതിയെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ കൈവിടുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഏഴിലെ ദുരന്തത്തിനുശേഷം തുരങ്കപാത നിര്‍മാണം നിര്‍ത്തിവെപ്പിച്ചിരിക്കയാണ് സര്‍ക്കാര്‍. എട്ടുപേരുടെ ജീവനെടുത്ത കള്ളാടി ദുരന്തത്തിന്റെ കാരണം, തുരങ്ക നിര്‍മാണത്തില്‍ കരാര്‍ സ്ഥാപനം വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണം, പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച പാരിസ്ഥിതികാനുമതി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ക്ലിയറന്‍സ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.

റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി കണ്‍വീനറായ സമിതിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ ഭാവി. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായ ശേഷവും പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നടത്തിയ പ്രസ്താവനകളും തുരങ്കപാതക്ക് പൊതുവെ അനുകൂലമല്ല.

കള്ളാടി മീനാക്ഷിയിൽ ദുരന്തശേഷം അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും നിർമാണ കമ്പനി കൂട്ടിയിട്ട മണ്ണും നീക്കം ചെയ്യുന്നത് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ബുധനാഴ്ച മേഖല സന്ദർശിച്ചിരുന്നു. കോഴിക്കോട് എൻ.ഐ.ടി പ്രഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണിത്. ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും അവർ പറഞ്ഞു.

തുരങ്കപാത വരണം

മുന്നറിയിപ്പുകൾ അവഗണിച്ചു നടത്തിയ നിർമാണ രീതിയാണ് കള്ളാടി ദുരന്തത്തിനു കാരണമെന്നും അപകട സാധ്യത ഒഴിവാക്കി നിർമാണം തുടരണമെന്നുമുള്ള ആവശ്യവും സജീവമാണ്. തുരങ്കപാത പദ്ധതി നാടിന് അനിവാര്യമാണെന്നും വയനാട്ടിലെ നല്ലൊരു ശതമാനം ആളുകളും പറയുന്നു. പാതക്കായുള്ള പാറ തുരക്കൽ തുടങ്ങിയാൽ അപകട സാധ്യത ഒഴിവാകും. മറ്റിടങ്ങളിലെ തുരങ്കപാതകൾ വിജയമാണെന്നും വികസന വിരോധികളാണ് പാതക്കെതിരെ പ്രവർത്തിക്കുന്നതെന്നുമാണ് അവരുടെ നിലപാട്.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ എ​തി​ര്

വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ഉ​ള്‍പ്പെ​ടു​ന്ന കോ ​എ​ക്‌​സി​സ്റ്റ​ന്‍സ് ക​ല​ക്ടി​വ്, തു​ര​ങ്ക​പാ​ത പ​ദ്ധ​തി​ക്കെ​തി​രാ​ണ്. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി​യാ​ണ് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ല്‍നി​ന്ന് സ്റ്റേ​ജ് വ​ണ്‍ ക്ലി​യ​റ​ന്‍സ് നേ​ടി​യ​തെ​ന്ന ആ​രോ​പ​ണ​മാ​ണ് അ​വ​രു​ടേ​ത്. പ​ദ്ധ​തി പ്ര​ദേ​ശം റെ​ഡ് സോ​ണി​ലാ​ണ്. ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ചും ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്റ് അ​തോ​റി​റ്റി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യും സ​ത്യ​വാ​ങ്മൂ​ലം ന​ല്‍കി​യാ​ണ് പ​ദ്ധ​തി​ക്ക് കേ​ന്ദ്രാ​നു​മ​തി നേ​ടി​യ​തെ​ന്ന വാ​ദ​വും സ​മി​തി ഉ​യ​ര്‍ത്തി​യി​രു​ന്നു. ഇ​തി​ന​കം നി​ര​വ​ധി ഉ​രു​ള്‍ പൊ​ട്ട​ല്‍-​മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ മ​ല​നി​ര​യു​ടെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി പ്ര​ദേ​ശം. പ​ദ്ധ​തി​ക്കാ​യി പ​രി​സ്ഥി​തി, സാ​മൂ​ഹി​ക ആ​ഘാ​ത നി​ര്‍ണ​യം തെ​റ്റാ​യും ഗൂ​ഢാ​ലോ​ച​ന​യി​ലൂ​ടെ​യു​മാ​ണ് ന​ട​ത്തി​യ​തെ​ന്നും പ​രി​സ്ഥി​തി രം​ഗ​ത്തു​ള്ള​വ​ര്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Wayanad tunnel; positions in favor and against, government unable to take a decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.