അഫ്​ഗാനിലെ ജയിലാക്രമണത്തിന്​ പിറകിൽ മലയാളിയെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: അഫ്​ഗാനി​െല ജയിൽ ആക്രമണത്തിന്​ നേതൃത്വം നൽകിയത്​ കാസർകോട്​ നിന്ന്​ കാണാതായ ആളെന്ന്​ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച്​ വൺഇന്ത്യ റിപ്പോർട്ട്​ ചെയ്യുന്നു. ജയിലിൽ കഴിയുന്ന ഭീകരരെ രക്ഷപ്പെടുത്താനായി കഴിഞ്ഞ ദിവസം അഫ്​ഗാനിസ്​ഥാനിലെ ജലാലാബാദ്​ ജയിലാണ്​ ഭീകരർ ആക്രമിച്ചത്​. ഭീകരരടക്കം 29 പേർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. കാസർകോട്​ പടന്ന സ്വദേശി കെ.പി. ഇജാസാണ്​ ആക്രമണത്തിന്​ നേതൃത്വം നൽകിയതെന്നാണ്​ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്​.  

2016 ൽ കാസർകോട്​ നിന്ന്​ ക​ാണാതായ ഇജാസും ഭാര്യയും അടക്കം 19 പേരെ കണ്ടെത്താൻ എൻ.ഐ.എ ഇൻറപോളി​​െൻറ സഹായം തേടിയിരുന്നു. എന്നാൽ, ഈ നീക്കം വിജയിച്ചില്ല. ഈ സംഘം ഐ.എസിൽ ചേർന്നുവെന്നായിരുന്നു നിഗമനം. അതേ ഇജാസ്​ തന്നെയാണോ ഇതെന്ന കാര്യത്തിൽ കൃത്യത വന്നിട്ടില്ല. 

അഫ്​ഗാനിലെ ജലാലാബാദ്​ ജയിലിന്​ നേരെ നടന്ന ആക്രമണത്തി​​െൻറ മുഖ്യ സൂത്രധാരൻ കെ.പി ഇജാസാണെന്നാണ്​ റിപ്പോർട്ട്​. കാർബോംബ്​ സ്​ഫോടനമുണ്ടാക്കിയ ​ശേഷം വെടിവെപ്പ്​ നടത്തുകയായിരുന്നു. പത്ത്​ ഭീകരരടക്കം 29 പേരാണ്​ കൊല്ലപ്പെട്ടത്​. 

കഴിഞ്ഞ മാർച്ചിൽ കാബൂളിലെ ഷോർ ബസാർ എരിയയിലുള്ള സിഖ് ഗുരുദ്വാരയിൽ 27 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിലും മലയാളിയുടെ സാന്നിധ്യം ഉണ്ടായെന്ന്​ എൻ.ഐ.എ കണ്ടെത്തിയിരുന്നു.  ഈ ആക്രമണത്തി​െൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ അടക്കം നാലംഗ സംഘമാണ്​ അക്രമണം നടത്തിയതെന്നായിരുന്നു എൻ.ഐ. പറഞ്ഞത്​. 

അന്ന്​ ആക്രമണത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് പുറത്തുവിട്ട വിഡിയോയിൽ അബു ഖാലിദ് അൽ ഹിന്ദി എന്ന് പരിചയപ്പെടുത്തുന്നയാൾ മുഹ്സിൻ ആണെന്നാണ്​ എൻ.ഐ.എ കണ്ടെത്തിയിരുന്നത്​. മുഹ്സിൻ കൊല്ലപ്പെട്ടു എന്ന ഐ.എസി​െൻറ സന്ദേശം തൃക്കരിപ്പൂരിലെ വീട്ടുകാർക്ക് ലഭിക്കുകയും ചെയ്തിരുന്നു. 2016ൽ ഐ.എസിൽ ചേരാൻ കേരളത്തിൽ നിന്ന് പോയ സംഘത്തിൽപ്പെട്ടയാളായിരുന്നു മുഹ്സിൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.