ആലപ്പുഴ: സിപിഎമ്മിന്റെ ജനകീയ ഭക്ഷണ ശാലയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേകം ഇരിപ്പിടം ഒരുക്കി തന്നെന്ന ഹിന്ദു ഹൈല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്നേഹ ജാലകം പ്രവർത്തകൻ ജയൻ തോമസ്. ഫേസ്ബുക്കിലൂടെ തന്നെയാണ് ജയൻ പ്രതീഷിന്‍റെ പോസ്റ്റിന് മറുപടി നൽകിയത്. കഞ്ഞി വിളമ്പി താൻ നിങ്ങള്‍ പറയുന്ന ഹിന്ദുവല്ലെന്നായിരുന്നു ജയന്‍റെ മറുപടി. ജനകീയ ഭക്ഷണശാലയില്‍ വന്നതിനും എഫ്ബിയില്‍ കുറിച്ചതിനും നന്ദി പറയുന്ന ജയന്‍ തോമസ് ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല ഒരു മനുഷ്യരുടെയും രക്തം വീഴാത്ത കാലത്തിനെയാണ് കാംക്ഷിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു
സി.പി.എമ്മിന്റെ ജനകീയ ഭക്ഷണ ശാലയില്‍ ഭക്ഷണം കഴിച്ച ശേഷം ഹിന്ദു ഹൈല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ചന്ദനക്കുറി തൊട്ട ഹിന്ദു സഖാവ് പ്രത്യേകം ഇരിപ്പിടം ഒരുക്കി തന്നു, മറ്റ് ഹിന്ദു സഖാക്കളെ പരിചയപ്പെട്ടു. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ. ഭക്ഷണം നല്‍കിയ ഹിന്ദു സഖാക്കള്‍ക്ക് നന്മ വരട്ടെ' എന്നായിരുന്നു പ്രതീഷിന്റെ പോസ്റ്റ്.
ഭക്ഷണത്തില്‍ പോലും വര്‍ഗ്ഗീയത കലര്‍ത്തുന്നതിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പ്രതീഷിന്റെ പോസ്റ്റിനെതിരെ ജനകീയ ഭക്ഷണശാലയായ സ്‌നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.