തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥർക്ക്​ പ്രതിഫലം വർധിപ്പിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്​ഥരുടെ പ്രതിഫലം വർധിപ്പിച്ചു. പ്രിസൈഡിങ്​ ഓഫിസർ, കൗണ്ടിങ്​ സൂപ്പർവൈസർ എന്നിവർക്ക് ദിവസം 600 രൂപ വീതം ലഭിക്കും. പോളിങ്​ ഒാഫിസർ, കൗണ്ടിങ്​ അസിസ്​റ്റൻറ് എന്നിവർക്ക് 500 രൂപ വീതമാണ് ലഭിക്കുക. പോളിങ്​ അസിസ്​റ്റൻറിന് 400 രൂപ വീതവും പ്രതിഫലം ലഭിക്കും.

ജില്ലതല മാസ്​റ്റർ െട്രയിനർമാർക്ക് ഒരു സെഷന് 750 രൂപ വീതവും ബ്ലോക്കുതല െട്രയിനർമാർക്ക് സെഷന് 500 രൂപ വീതവും ലഭിക്കും. ഇതുകൂടാതെ എല്ലാ ഉദ്യോഗസ്​ഥർക്കും ഫുഡ് അലവൻസായി പ്രതിദിനം 250 രൂപയും അനുവദിക്കും.

Tags:    
News Summary - Remuneration increased for election duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.