കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി; മരിച്ചത് ഭാര്യയെ കൊന്ന കേസിലെ പ്രതി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. വയനാട് സ്വദേശി ജിൽസണെ(43) യാണ് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 5 മാസമായി റിമാൻഡിലായിരുന്നു ഇയാൾ.

കഴുത്തിൽ പരിക്കേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ജിൽസണെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ജീവനുണ്ടായിരുന്നു എന്നാണ് അധികൃതർ നൽകിയ വിവരം.

ഏപ്രിൽ14നാണ് ജിൽസൺ കേണിച്ചിറ സ്വദേശിനി ലിഷയെ കൊന്ന കേസിൽ റിമാൻഡിലായത്. കടബാധ്യതയുമായി ബന്ധപ്പെട്ട തർക്കത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.ശേഷം ഇയാൾ ആത്മത്യക്ക് ശ്രമിക്കുകയും ചെയ്തു.

ഇതിനുമുമ്പും ജയിലിൽ ആത്മഹത്യാ ശ്രമം നടത്തിയ ജിൽസണ് കൗൺസിലിങ് നൽകിയിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു.

Tags:    
News Summary - Remanded suspect ended life in Kannur Central Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.