റിമാൻഡ് കാലാവധി നീട്ടി; അലനും താഹയും അതിസുരക്ഷാ ജയിലിൽ

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും റിമാൻഡ് കാലാവധി കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ നീട്ടി. കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കും.

കോടതി നിർദേശപ്രകാരം ഇരുവരെയും തൃശൂർ ഹൈ സെക്യൂരിറ്റി ജയിലില േക്ക് മാറ്റി.

കോഴിക്കോട് സെഷൻസ് കോടതിയുടെ പരിഗണനയിലായിരുന്ന കേസ് എൻ.ഐ.എ ഏറ്റെടുത്തത്തോടെയാണ് കൊച്ചിയിലേക ്ക് മാറ്റിയത്. കേസിന്‍റെ രേഖകൾ എൻ.ഐ.എ കോടതിക്ക് കൈമാറിയിരുന്നു.

നവംബർ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. റിമാന്‍റിലായ ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ല കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.

‘ഞങ്ങൾ മാവോവാദികളെങ്കിൽ
മുഖ്യമന്ത്രി തെളിവ്​ തരൂ’

കൊ​ച്ചി: ‘ഞ​ങ്ങ​ൾ മാ​വോ​വാ​ദി​ക​ളാ​ണെ​ന്നാ​ണ്​​ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​തെ​ങ്കി​ൽ ഞ​ങ്ങ​ൾ ആ​രെ​യാ​ണ്​ കൊ​ന്ന​തെ​ന്ന​തി​നും എ​വി​ടെ​യാ​ണ്​ ബോം​ബ്​ വെ​ച്ച​തെ​ന്ന​തി​നും തെ​ളി​വ്​ കൊ​ണ്ട്​ വ​രൂ​വെ​ന്ന്​’ അ​ല​ൻ ഷു​ഹൈ​ബും താ​ഹാ ഫ​സ​ലും. റി​മാ​ൻ​ഡ്​​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ്​ പ​ന്തീ​രാം​കാ​വ്​ മാ​വോ​വാ​ദി കേ​സി​ലെ പ്ര​തി​ക​ളാ​യ ഇ​രു​വ​രും ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.
ഞ​ങ്ങ​ൾ മാ​വോ​വാ​ദി​ക​ള​ല്ല, മാ​വോ​വാ​ദി​ക​ളാ​ണെ​ന്നാ​ണ്​​ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​തെ​ങ്കി​ൽ ​ തെ​ളി​വ്​ കൊ​ണ്ടു​വ​ര​ണം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പോ​ലും സി.​പി.​എ​മ്മി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ്.
ബൂ​ത്ത്​ ഏ​ജ​ൻ​റു​മാ​രാ​യി​രു​ന്നു​വെ​ന്നും കോ​ട​തി​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കി​റ​ങ്ങ​വെ ഇ​രു​വ​രും പ​റ​ഞ്ഞു. ഇ​രു​വ​രെ​യും കോ​ട​തി അ​ടു​ത്ത മാ​സം 14 വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്​​ത്​ തൃ​ശൂ​രി​ലെ അ​തീ​വ സു​ര​ക്ഷ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി. ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന്​ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ.​ഐ.​എ സ​മ​ർ​പ്പി​ച്ച ഹ​ര​ജി വാ​ദം കേ​ൾ​ക്കാ​നാ​യി വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. എ​ൻ.​ഐ.​എ​യു​ടെ ക​സ്​​റ്റ​ഡി അ​പേ​ക്ഷ​യെ ര​ണ്ട്​ പേ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​ർ എ​തി​ർ​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റി​വെ​ച്ച​ത്.

ഈ​മാ​സം 20 മു​ത​ൽ ഏ​ഴ്​ ദി​വ​സ​ത്തെ ക​സ്​​റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ എ​ൻ.​ഐ.​എ ​അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട്​ ജ​യി​ലി​ലാ​യി​രു​ന്ന ഇ​രു​വ​രെ​യും കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച പ്രൊ​ഡ​ക്​​ഷ​ൻ വാ​റ​ൻ​റി​ലാ​ണ്​ കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. ദ​ന്ത രോ​ഗ​ത്തി​ന്​ ഡോ​ക്​​ട​റെ കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ താ​ഹാ ഫ​സ​ൽ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. പൊ​ലീ​സ്​ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്ര​മേ ചി​കി​ത്സ ന​ൽ​കാ​വൂ​വെ​ന്ന്​ എ​ൻ.​ഐ.​എ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന്​ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ ഉ​റ​പ്പ്​ വ​രു​ത്താ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​രു​വ​ർ​ക്കു​മെ​തി​രെ കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സ്​ ഡി​സം​ബ​ർ 18 നാ​ണ്​ എ​ൻ.​ഐ.​എ ഏ​റ്റെ​ടു​ത്ത​ത്. 2019 ന​വം​ബ​ർ ഒ​ന്നി​ന്​ രാ​ത്രി​യാ​ണ്​ ഇ​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Tags:    
News Summary - remand tenure extends allen shuhaib thwaha fasal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.