ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്ക് ആശ്വാസം; തു​ട​ര​ന്വേ​ഷ​ണം റദ്ദാക്കിയ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി: എസ്.എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആശ്വാസം. പ്രതിയായ വെള്ളാപ്പള്ളിക്കെതിരായ തു​ട​ര​ന്വേ​ഷ​ണം റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ഫ​ണ്ട് തി​രി​മ​റി​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ്ടെ​ന്നും വെള്ളാപ്പള്ളി വിചാരണ നേരിടണമെന്നുമായിരുന്നു ഹൈകോടതി വിധി. തു​ട​ര​ന്വേ​ഷ​ണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി സ്റ്റേ.

1998-99ൽ കൊല്ലം എസ്.എൻ കോളജ്​ സുവർണ ജൂബിലി ആഘോഷ ഭാഗമായി പൊതുജനങ്ങളിൽ നിന്ന്​ പിരിച്ച പണത്തിൽ 55 ലക്ഷം രൂപ എസ്.എൻ ട്രസ്റ്റിലേക്ക്​ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ മാറ്റിയതായാണ് കേസ്. കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി 2020ൽ കുറ്റപത്രം ഫയൽ ചെയ്തിരുന്നു. എന്നാൽ, ഏക പ്രതിയായ വെള്ളാപ്പള്ളി നടേശൻ കോടതിയിൽ ഹാജരായില്ല.

കേസിൽ തുടരന്വേഷണം നടത്താൻ കൊല്ലം സി.ജെ.എം കോടതി ഉത്തരവിട്ടെങ്കിലും കഴിഞ്ഞ മാസം ഹൈകോടതി അത് റദ്ദ്​ ചെയ്ത് പ്രതി വിചാരണ നേരിടണമെന്ന്​ വിധിക്കുകയായിരുന്നു. കേസ്​ തുടരേണ്ടതില്ലെന്ന റിപ്പോർട്ട്​ അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യവും ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ്​ വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്​.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ഖി​ലേ​ന്ത്യ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​ന് 20 ല​ക്ഷം രൂ​പ​യു​ടെ ലാ​ഭം ഉ​ണ്ടാ​ക്കി​യെ​ന്ന് ‘യോ​ഗ​നാ​ദ’​ത്തി​ൽ എ​ക്സി​ബി​ഷ​ന്‍റെ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി​രു​ന്ന പ്ര​ഫ. ജി. ​സ​ത്യ​ൻ എ​ഴു​തി​യ ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു തു​ട​ര​ന്വേ​ഷ​ണം എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

സ​ത്യ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ് ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു തു​ട​ര​ന്വേ​ഷ​ണ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്ത് പ​രാ​തി​ക്കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി സു​രേ​ന്ദ്ര ബാ​ബു​വാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

Tags:    
News Summary - Relief for Vellappally Natesan in fund embezzlement case; The Supreme Court stayed the order cancelling the further investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.