തിരുവനന്തപുരം: ടെസിൽ (ട്രാവൻകോർ ഇലക്ട്രോ-കെമിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്) കമ്പനിക്ക് ഭൂപരിധിയിൽ ഇളവ് നൽണമെന്ന അപേക്ഷ തള്ളി. മന്ത്രി കെ. രാജന്റെ അധ്യക്ഷതിയാൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവിൽ പറയുന്നു.
കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ടെസിൽ കമ്പനിക്ക് 1963ലെ ഭൂപരിഷ്ക്കരണ നിയമത്തിലെ വകുപ്പ് 81(3) പ്രകാരം കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിൽ നാട്ടകം, കുറിച്ചി വില്ലേജുകളിൽ ഉൾപ്പെട്ട 20.56 ഏക്കർ (08.3225ഹെക്ടർ ) വസ്തുവിന് ഭൂപരിധിയിൽ ഇളവ് അനുവദിക്കുന്നതിനാണ് അപേക്ഷ നൽകിയത്.
സ്ഥാപനം സമർപ്പിച്ച പ്രോജക്ട് പ്രൊപ്പോസൽ പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിലെ ടൂറിസം പ്രവർത്തനങ്ങളും മറ്റ് നിർമാണങ്ങളും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തിയത്. നിക്ഷേപിച്ച തുകയും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾക്കുപരി പൊതുനന്മ നിർണയിക്കുന്നതിൽ ഇത്തരം ഘടകങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
1963ലെ ഭൂപരിഷ്ക്കരണ നിയമത്തിലെ വകുപ്പ് 81(3) പ്രകാരമുള്ള പൊതുതാല്പര്യം ഈ കേസിൽ സാധുകരിക്കുന്നില്ലെന്ന് ജില്ലാതല സമിതി റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.