ആശുപത്രിയിൽ എല്ലാം നിയന്ത്രിച്ചത് പ്രകാശ് തമ്പി -ബാലഭാസ്കറിൻെറ ബന്ധു

തിരുവനന്തപുരം: ബാലഭാസ്കറിൻെറ മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി അടുത്ത ബന്ധു രംഗത്തെത്തി. ബാലഭാസ്കറിൻെറ ഭാര്യ ലക്ഷ്മിയെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണിത്. അടുത്ത ബന്ധു പ്രിയ വേണുഗോപാലാണ് ഫേസ്ബുക്കിൽ രണ്ട് പോസ്റ്റുകളിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. ബാലഭാസ്കറിൻെറ അപകട വിവരം അറിഞ്ഞ് ഭർത്താവുമൊന്നിച്ചാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സ്വർണക്കടത്ത്​ കേസിലെ പ്രതി പ്രകാശ് തമ്പിയായിരുന്നു. തമ്പി എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത് പൂന്തോട്ടത്തിൽ ലത എന്ന സ്ത്രീയോടാണ്. മരണ ശേഷം ബന്ധുക്കൾക്ക് ആശുപത്രിയിൽ നിയന്ത്രണങ്ങളുണ്ടായി. ലക്ഷ്മിയുടെ കാര്യം അന്വേഷിക്കാൻ പോലും അനുവദിച്ചില്ല. ഇതെല്ലാം നിയന്ത്രിച്ചത് പ്രകാശ് തമ്പിയും വിഷ്ണുവുമായിരുന്നു. ഇവരോട് ഞങ്ങൾക്ക് കയർക്കേണ്ടിവന്നു. അന്ന് പരാതി എഴുതി നൽകിയിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല.

ലഭാസ്കർ വിവാഹ മോചനത്തെക്കുറിച്ച് ആലോചിച്ചിരുന്നതായും പ്രിയ വേണുഗോപാൽ പറയുന്നു. അനാവശ്യ ബന്ധങ്ങളെ സ്വന്തം സൗകര്യങ്ങൾക്ക് വേണ്ടി കുടുംബത്തിൽ സ്ഥാപിച്ചിട്ട് അവർതന്നെ വരുത്തിവെച്ച അവസ്ഥ അല്ലെ ഇത് എന്ന ചോദ്യം ബാക്കി ആണെന്നും പ്രിയ വേണുഗോപാൽ കുറ്റപ്പെടുത്തുന്നു.

പൊലീസ് ആദ്യം മുതലേ നിഷ്ക്രിയരായിരുന്നു. ദൃക്സാക്ഷികളെ കേന്ദ്രീകരിച്ച് ഒരിക്കലും അന്വേഷണം മുന്നോട്ട് പോയില്ല. ആരാണ് വണ്ടി ഓടിച്ചിരുന്നതെന്ന കാര്യത്തിൽ പോലും സംശയങ്ങളുണ്ട്. വണ്ടിയുടെ മുന്നിൽ ഇരുന്ന ആൾ വളരെ ആരോഗ്യമുള്ള ഒരാളായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഇവരുടെ മൊഴി പ്രകാരം പിറകിൽ ഒരാൾ മരിച്ച നിലയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ഇതൊന്നും അന്വേഷണ പരിധിയിൽ വന്നിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Full View
Full View
Tags:    
News Summary - relative about balabhaskar death-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.