കൊച്ചി: ശബരിമല ദർശനത്തിനൊരുങ്ങി രഹ്ന ഫാത്തിമ വീണ്ടും രംഗത്ത്. മലകയറാൻ സുരക്ഷ ആ വശ്യപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചി ഐ.ജി ഓഫിസിലെത്തി അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫിസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.
ഐ.ജി ഓഫിസിൽനിന്ന് അറിയിപ്പ് വന്നശേഷം തീരുമാനമെടുക്കും. കുടുംബമായാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്. പേടിയില്ല. നിയമവ്യവസ്ഥക്ക് അനുസരിച്ചാണ് പോകുന്നത്. അതിന് അവകാശമുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും രഹ്ന പറഞ്ഞു.
കഴിഞ്ഞവർഷം രഹന മലചവിട്ടാൻ എത്തിയത് വൻ വിവാദത്തിനിടയാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ബി.എസ്.എൻ.എൽ ജീവനക്കാരിയായ രഹ്ന ഫാത്തിമയെ കൊച്ചി ബോട്ടുജെട്ടിയിൽനിന്ന് രവിപുരം ശാഖയിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.