തിരുവനന്തപുരം: മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിന് അഫിലിയേഷന്‍ നല്‍കിയത് തന്‍െറ അറിവോടെയല്ളെന്ന സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറുടെ റിപ്പോര്‍ട്ട് വിവാദമാകുന്നു. സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടെന്ന് സര്‍വകലാശാല രേഖകള്‍ വ്യക്തമാക്കുന്നു. കോളജിന് അഫിലിയേഷന്‍ നല്‍കുന്നത് സംബന്ധിച്ച് 2016 മേയ് 13ന് ചേര്‍ന്ന സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സിലാണ് തീരുമാനമെടുത്തത്. എക്സിക്യൂട്ടിവ് കൗണ്‍സിലിന്‍െറ അജണ്ടയില്‍ മൂന്നാമത്തെ ഇനമായാണ് കോളജ് അഫിലിയേഷന്‍ പരിഗണനക്കുവന്നത്. അജണ്ടയില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കൊപ്പം എക്സിക്യൂട്ടിവ് കൗണ്‍സിലിന്‍െറ മെംബര്‍ സെക്രട്ടറിയായ രജിസ്ട്രാര്‍ ഡോ. ജി.പി. പത്മകുമാര്‍ ഒപ്പിട്ടിട്ടുണ്ട്.
കോളജിന് അഫിലിയേഷന്‍ നല്‍കാന്‍ തീരുമാനിച്ച യോഗ മിനിട്സിലും രജിസ്ട്രാര്‍ ഒപ്പിട്ടതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ഥി പീഡന പരാതികളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ കോളജില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതുപ്രകാരം വിദ്യാഭ്യാസ മന്ത്രിക്ക് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കോളജിന് അഫിലിയേഷന്‍ നല്‍കിയത് തന്‍െറ അറിവോടെയല്ളെന്ന് പറഞ്ഞത്.ഉത്തരവുകള്‍ ഇ-ഗവേണന്‍സ് രീതിയില്‍ പുറത്തിറക്കുന്ന സര്‍വകലാശാലയില്‍ സാങ്കേതികവിഭാഗമാണ് എക്സിക്യൂട്ടിവ് കൗണ്‍സില്‍ തീരുമാനം സോഫ്റ്റ്വെയറില്‍ ചേര്‍ത്തത്.
ഇതോടെ എക്സിക്യൂട്ടിവ് കൗണ്‍സില്‍ തീരുമാനം ഇ-ഗവേണന്‍സ് രീതിയില്‍ തന്നെ ഉത്തരവായി മാറുകയായിരുന്നു. ഈ ഉത്തരവുകളില്‍ ഒന്നിലും രജിസ്ട്രാര്‍ ഒപ്പിടാറില്ല. തിരുവനന്തപുരം സി.ഇ.ടി ഉള്‍പ്പെടെയുള്ള മുഴുവന്‍ കോളജുകള്‍ക്കുമുള്ള അഫിലിയേഷന്‍ ഉത്തരവും രജിസ്ട്രാറുടെ കൈയൊപ്പില്ലാതെ ഇ-ഗവേണന്‍സ് രീതിയിലാണ് പുറത്തിറങ്ങിയത്. അഫിലിയേഷന്‍ നല്‍കിയതില്‍ തന്‍െറഭാഗം ന്യായീകരിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണ് ഉത്തരവ് അറിഞ്ഞില്ളെന്ന രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നാണ് വിമര്‍ശനം. രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കോളജിലെ ക്രമക്കേടുകളില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.