പി. ജയരാജന്‍റെ പുസ്തകത്തിലെ പരാമർശങ്ങൾ: മുഖ്യമന്ത്രിയുടെ വിയോജിപ്പ് ചർച്ചയാകുന്നു

കോ​ഴി​ക്കോ​ട്: പി. ​ജ​യ​രാ​ജ​ൻ ര​ചി​ച്ച ‘കേ​ര​ളം: മു​സ്‍ലിം രാ​ഷ്ട്രീ​യം, രാ​ഷ്ട്രീ​യ ഇ​സ്‍ലാം’ പു​സ്ത​ക​ത്തോ​ട് പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പ​ര​സ്യ പ്ര​തി​ക​ര​ണം സി.​പി.​എ​മ്മി​ൽ പു​തി​യ ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ത്തി​ന് പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യാ​തെ ഇ​ത്ത​ര​മൊ​രു പു​സ്ത​ക​മെ​ഴു​താ​നും പാ​ർ​ട്ടി വീ​ക്ഷ​ണ​മ​ല്ലാ​തെ വ്യ​ക്തി​പ​ര​മാ​യ വീ​ക്ഷ​ണം പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ആ​വു​മോ എ​ന്നാ​ണ് ഉ​യ​രു​ന്ന ചോ​ദ്യം. ​

ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യ​വെ​യാ​ണ് പു​സ്ത​ക​ത്തി​ലെ പ​ല കാ​ര്യ​ങ്ങ​ളോ​ടു​മു​ള്ള വി​യോ​ജി​പ്പ് മു​ഖ്യ​മ​ന്ത്രി പ​ര​സ്യ​മാ​ക്കി​യ​ത്. ‘‘ഈ ​പു​സ്ത​ക​ത്തി​ലെ എ​ല്ലാ പ​രാ​മ​ർ​ശ​ങ്ങ​ളും ഞാ​ൻ പ​ങ്കു​​വെ​ക്കു​ന്നു എ​ന്ന് അ​ർ​ഥ​മി​ല്ല. ര​ച​യി​താ​വി​ന് ഓ​രോ കാ​ര്യ​ത്തെ​കു​റി​ച്ചും അ​ഭി​​പ്രാ​യ​മു​ണ്ടാ​വും. ഞ​ങ്ങ​ളി​രു​വ​രും ഒ​രു പ്ര​സ്ഥാ​ന​ത്തി​ൽ പെ​ട്ട​വ​രാ​യ​തി​നാ​ൽ പ്ര​സ്ഥാ​ന​ത്തി​ന്റെ രാ​ഷ്ട്രീ​യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളോ​ട് യോ​ജി​പ്പാ​ണ്. എ​ന്നാ​ൽ, ജ​യ​രാ​ജ​ന്റെ വ്യ​ക്തി​പ​ര​മാ​യ വി​ല​യി​രു​ത്ത​ലി​നോ​ട് വ്യ​ത്യ​സ്ത വീ​ക്ഷ​ണ​മാ​ണു​ള്ള​ത്’’ ഇ​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഉ​ന്ന​ത ക​മ്മി​റ്റി​ക​ളി​ലു​ള്ള​വ​രു​ടെ വി​വാ​ഹം, വീ​ട് നി​ർ​മാ​ണം, പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം നേ​തൃ​ത്വ​ത്തെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ർ​ഭാ​ട വി​വാ​ഹം, ആ​ർ​ഭാ​ട വീ​ട്, പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ​വ പ്ര​സി​ദ്ധീ​ക​രി​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണി​ത്.

ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കു​ന്ന​പോ​ലെ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യെ​യും ചെ​റു​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലെ കാ​മ്പ​യി​നു​ക​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​മാ​വു​ന്ന ത​ര​ത്തി​ലാ​വ​ണ​മെ​ന്നും പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്കു​ശേ​ഷം പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​രു​ന്നു. എ​ന്നും പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്ന ഈ​ഴ​വ വോ​ട്ടി​ൽ വി​ള്ള​ലു​ണ്ടാ​യ​തി​നാ​ലാ​ണ് ആ​റ്റി​ങ്ങ​ലി​ൽ തോ​റ്റ​തും ആ​ല​പ്പു​ഴ, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ന​ത്ത പ​രാ​ജ​യ​മു​ണ്ടാ​യ​തെ​ന്നു​മാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലെ പാ​ർ​ട്ടി ഫോ​ക്ക​സ് ന്യൂ​ന​പ​ക്ഷ വി​ഷ​യ​ങ്ങ​ളാ​യെ​ന്നും ഇ​ത് ഭൂ​രി​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വോ​ട്ടി​ൽ വി​ള്ള​ലു​ണ്ടാ​ക്കി​യെ​ന്നും ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പു​തി​യ ത​ന്ത്ര​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ‘കേ​ര​ളം: മു​സ്‍ലിം രാ​ഷ്ട്രീ​യം, രാ​ഷ്ട്രീ​യ ഇ​സ്‍ലാം’ പു​സ്ത​ക​വും ഉ​ള്ള​ട​ക്ക​വും പാ​ർ​ട്ടി ത​ന്നെ ച​ർ​ച്ച​യാ​ക്കു​ന്ന​ത്.

News Summary - References in P. Jayarajan's book: Pinarayi Vijayan's dissent becomes debated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.