Posted On
date_range Updated On
date_range മകളുടെ വിവാഹത്തിനായി പോയ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ (55) ഹൃദയഘാതം മൂലം അന്തരിച്ചു. മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ആകസ്മികമായ ഈ വേർപാട് സംഭവിച്ചത്. ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു.
ബഹ്റൈൻ മലപ്പുറം ഡിസ്‌ട്രിക് ഫോറം എക്സിക്യൂട്ടീവ് അംഗം, മുഹറഖ് മലയാളി സമാജം അംഗം എന്നിവയിൽ അടക്കം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിറ സാന്നിധ്യമായിരുന്നു. ബഹ്‌റൈനിലെ റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.