Posted On
date_range Updated On
date_range വാളയാർ അതിർത്തി മുതൽ മൂന്ന് കി.മീ നിയന്ത്രണ മേഖല
പാലക്കാട്: തമിഴ്നാട് അതിർത്തിയിലെ വാളയാർ ചെക്ക്പോസ്റ്റിൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരള അതിർത്തി മുതൽ മൂന്ന് കി.മീ വരെ നിയന്ത്രണ മേഖലയായി (കണ്ടെയ്ൻമെൻറ് സോൺ) പ്രഖ്യാപിച്ചതായി പാലക്കാട് ജില്ല കലക്ടർ ഡി. ബാലമുരളി അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്ന് നിരവധിപേർ എത്തുന്നതിനാലും ചെന്നൈയിൽ നിന്നുള്ള ഒരുവ്യക്തിക്ക് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചതിനാലും രോഗവ്യാപനം തടയുക ലക്ഷ്യമിട്ടാണ് നടപടി. ഈ മേഖലയിൽ വരുന്നതിനും പോകുന്നതിനും പൊലീസ് നിയന്ത്രണമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.