?????? ????????? ??????? ?????????? ????? ????????? ?????? ???????? ??????????

ഉത്തര അമേരിക്കൻ ദേശാടന കടൽപക്ഷി ഏഴോത്തെത്തി

പഴയങ്ങാടി: വടക്കെ അമേരിക്കയിലും യൂറേഷ്യയിലും കണ്ടെത്താറുള്ള അപൂർവയിനം ദേശാടന കടൽപക്ഷിയെ കണ്ണൂർ ജില്ലയിലെ ഏഴോം കൈപ്പാടിൽ കണ്ടെത്തി. റെഡ് നെക്ക്ഡ് ഫലാറോപ് എന്ന ഈ കടൽപക്ഷിയെ വന്യജീവി ഫോട്ടോഗ്രാഫറായ ഏഴോം കുറുവാട്ടെ അവിനാഷ് രാജേന്ദ്രനാണ് നിരീക്ഷിച്ച് കാമറയിൽ പകർത്തിയത്.

പമ്പരക്കാട എന്ന് മലയാളത്തിൽ നാമകരണം ചെയ്യപ്പെട്ട ഇവയെ 2012ൽ കൊല്ലം തീരക്കടലിൽ നീണ്ടകരക്കടുത്തും 2014ൽ ആലപ്പുഴ വലിയഴീക്കലിനടുത്ത്​ കടലിലും കണ്ടെത്തിയിരുന്നു. എന്നാൽ, ഈ അത്യപൂർവ കടൽ പക്ഷിയെ തീരക്കടലിൽ നിന്നും മാറി വടക്കൻ കേരളത്തിലെ ഉൾനാടൻ കൈപ്പാട് മേഖലയിൽ കണ്ടെത്തിയത് വിസ്മയ പൂർണമായ പുതിയ  റെ​േക്കാഡാണെന്ന്​ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട്  ‘മാധ്യമ’ത്തോട് പറഞ്ഞു.

യൂറേഷ്യയിൽനിന്ന് അറേബ്യൻ സമുദ്രത്തിലേക്ക് പറന്നാണ് ഇവയുടെ ദേശാടനം. ആറായിരം കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിവുള്ളവയാണ് പമ്പരക്കാട പക്ഷികൾ. വെള്ളത്തിൽ ദിവസങ്ങളോളം വിശ്രമിക്കാനും ഇവക്ക് കഴിയും. വെള്ളത്തിൽ പമ്പരം പോലെ ദീർഘമായി കറങ്ങി ചെറുമത്സ്യങ്ങളെയും സൂക്ഷ്മ ജീവികളെയും ജലോപരിതലത്തിലെത്തിച്ചാണ് ഇവ ആഹരിക്കുന്നത്. പമ്പരം പോലെ കറങ്ങുന്നതിനാലാണ് ഇവക്ക് പമ്പരക്കാട എന്ന് പേരുവന്നത്. പെൺപക്ഷികൾക്കാണ് ആൺപക്ഷികളേക്കാൾ സൗന്ദര്യമെന്നത് പമ്പരക്കാട പക്ഷികളുടെ പ്രത്യേകതയാണ്.

ശൈത്യകാലത്തെത്തി അത്യുഷ്ണം ആരംഭിക്കുന്ന ഏപ്രിൽ മാസങ്ങളോടെ തിരിച്ചുപോകുന്നതാണ് ഇവയുടെ രീതിയെങ്കിലും അനാരോഗ്യവും കൂട്ടം തെറ്റിപ്പോവുന്നതുമൊക്കെ തിരിച്ചുപോക്ക് വൈകുന്നതിന് കാരണമായി നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റി​​െൻറ പ്രതികൂല സാഹചര്യമാണോ സമുദ്ര മേഖലയിൽനിന്ന് മാറി ഉൾനാടൻ ഓരു ജലമേഖലയിലെത്തുന്നതിന് കാരണമായതെന്നും പക്ഷി നിരീക്ഷകർ അനുമാനിക്കുന്നു.

Tags:    
News Summary - RED NECKED PHALAROPE -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.