ഡി.ഡി.ഒ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വൈത്തിരി സബ് ട്രഷറി ഓഫീസർ എന്നിവർക്കെതിരെ നടപടിക്ക് ശിപാർശ

കോഴിക്കോട്: ഡി.ഡി.ഒ മാർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും, വൈത്തിരി സബ് ട്രഷറി ഓഫീസർക്കുമെതിരെ നടപടിക്ക് ധനകാര്യ റിപ്പോർട്ട്. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ശമ്പള കുടിശ്ശിക പി.എഫിലേക്ക് നൽകണം എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ വ്യക്തിഗത അക്കൗണ്ടിലേക്ക് പണമായി നൽകിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഇക്കാര്യത്തിൽ ഡി.ഡി.ഒ മാർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും, വൈത്തിരി സബ് ട്രഷറി ഓഫീസർക്കുമെതിരെ ഭരണ വകുപ്പുകൾ കർശന നടപടി സ്വീകരിക്കണമെന്നാണ് വൈത്തിരി ട്രഷറിയിൽ നടത്തിയ പരിശോധന റിപ്പോർട്ടിലെ ശിപാർശ.

മുൻകൂർ ക്രമീകരിച്ച തുകകളിൽ അനുവദനീയമായ മൂന്ന് മാസ കാലയളവ് കഴിഞ്ഞ് ക്രമീകരിക്കുന്ന ബില്ലുകളിൽ ഡി.ഡി.ഒമാർ പലിശ ഈടാക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. പലിശ ഈടാക്കുന്നതിന് ബന്ധപ്പെട്ട ഡിഡി.ഒ.മാർക്ക് ബന്ധപ്പെട്ട ഭരണ വകുപ്പ് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

കോ- ഓപ്പറേറ്റീവ് റിക്കവറി ഉള്ള ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുമ്പോൾ തന്നെ റിക്കവറി ഇനത്തിൽ ഈടാക്കുന്ന തുക എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും സ്ഥാപനങ്ങളിലേക്ക് അടക്കുന്നതിന് ഡി.ഡി.ഒ യൂടെ ചെക്ക് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ ട്രഷറിയുടെ ഭാഗത്ത് നിന്നും ഡി.ഡി.ഒ മാർക്ക് നിർദേശം നൽകണം. ടി.എസ്.എ അക്കൗണ്ട് വരിക്കാരുമായി ബന്ധപ്പെട്ട് നിലവിൽ ഉപയോഗത്തിലില്ലാത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ നിർദേശിക്കുന്നത് വഴി ദീർഘകാലം അൗണ്ടുകൾ നിർജീവമായി നിലനിൽക്കുന്നത് ഒഴിവാക്കാം. അത്തരത്തിൽ ഒരു നിർദേശം ട്രഷറി വകുപ്പിന് നൽകണമെന്നും ശിപാർശ നൽകി.

സ്റ്റാമ്പ് അക്കൗണ്ടിന്റെ ഭൗതിക പരിശോധനയിൽ നിലവിലുള്ള സ്റ്റോക്കും രജിസ്റ്ററും സി.ആർ.എ സോഫ്റ്റ് വെയറിലെ സ്റ്റോക്കും തമ്മിൽ വ്യത്യാസവുമുണ്ട്. സി.ആർ.എ സോഫ്റ്റ് വെയറിലെ സ്റ്റോക്കും രജിസ്റ്ററിലെ സ്റ്റോക്കും ഏകീകരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ട്രഷറി ഓഫീസർക്ക് നിർദേശം നൽകണം.

കുട്ടികളിൽ നിന്നും ഈടാക്കുന്ന പലതരം ഫീസുകൾ സ്ക്കൂൾ പി.ഡി അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ്. പിന്നീട് കുട്ടികൾക്ക് തിരിച്ചു കൊടുക്കേണ്ട കോഷൻ ഡെപ്പോസിറ്റ് പോലും തിരികെ നൽകാതെയും മറ്റുള്ളവ ഉപയോഗിക്കപ്പെടാതെയും വർഷങ്ങളോളം അക്കൗണ്ടിൽ സൂക്ഷിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ തുകകൾ വിനിയോഗിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകണം.

എസ്.ടി.എസ്.ബി അക്കൗണ്ടുകളിലെ നീക്കിയിരുപ്പ് സംബന്ധിച്ച് പരിശോധിച്ചതിൽ ഏതാനും ചില അക്കൗണ്ടുകളിലെ തുകകൾ ഏതിനത്തിലെന്ന് വ്യക്തമല്ല എന്ന് സ്ഥാപന മേധാവികൾ അറിയിച്ചു. ബാക്കിയുള്ളവ പ്രളയ ദുരിദാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ നിലനിൽക്കുന്നുണ്ട്. ഡയറക്ട് ബെനിഫിഷ്യറി ട്രാൻസ്റ്റർ ആയി ഗുണഭോക്താക്കൾക്ക് നൽകിയ തുക അക്കൗണ്ട് നമ്പറിലെ അവ്യക്തത മൂലം തിരികെ ക്രഡിറ്റ് ആയി. ഇങ്ങനെയുള്ള 26.53 ലക്ഷം രൂപ തിരികെ ബന്ധപ്പെട്ട ตลั അക്കൗണ്ടിൽ സർക്കാരിലേക്ക് തിരിച്ചടക്കണമെന്നാണ് വൈത്തിരി ട്രഷറിയിൽ നടത്തിയ പരിശോധന റിപ്പോർട്ടിലെ ശിപാർശ. 

Tags:    
News Summary - Recommend action against DDO , Upazila Education Officer, Vythiri Sub Treasury Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.