നെ​​ഹ്​​​റു ലോ​ ​​കോ​​ള​​ജി​െൻറ അം​​ഗീ​​കാ​​രം: കാ​​ലി​​ക്ക​​റ്റ്​ വാ​​ഴ്​​​സി​​റ്റി ക​​ടു​​ത്ത ന​​ട​​പ​​ടി​​ക്ക്​

കോഴിക്കോട്: പാലക്കാട് ലക്കിടി നെഹ്റു ലോ േകാളജി​െൻറ അംഗീകാരം റദ്ദാക്കുന്നത് ഉൾെപ്പടെ കടുത്ത നടപടിക്ക് കാലിക്കറ്റ് സർവകലാശാല ഒരുങ്ങുന്നു. ഇതി​െൻറ മുന്നോടിയായി കോളജിന് കാരണംകാണിക്കൽ നോട്ടീസ് അയക്കാൻ സിൻഡിക്കേറ്റ് സമിതി തീരുമാനിച്ചു. കോളജിൽ വിദ്യാർഥികൾക്ക് കടുത്ത പീഡനം നേരിടേണ്ടിവന്നുവെന്ന സിൻഡിക്കേറ്റ് സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ലോ കോളജ് രണ്ടാംവർഷ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ നെഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസ് ഉൾെപ്പടെയുള്ളവർ സാരമായി മർദിച്ചുവെന്നാണ് സിൻഡിക്കേറ്റ് സമിതിയുടെ കണ്ടെത്തൽ. ലോ കോളജിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള പാമ്പാടി കാമ്പസിലെ ഇടിമുറിയിലേക്ക് വിദ്യാർഥിയെ ഒാേട്ടാറിക്ഷയിലാണ് കൊണ്ടുപോയത്. പ്രിൻസിപ്പലിനെ നോക്കുകുത്തിയാക്കിയാണ് പീഡനപരമ്പരകൾ. ഇതൊന്നും അറിയില്ലെന്നാണ് പ്രിൻസിപ്പൽ സിൻഡിക്കേറ്റ് സമിതിക്ക് നൽകിയ മൊഴി.

ലോ കോളജിെല അനധികൃത പണപ്പിരിവിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിലേക്ക് ഷഹീർ ഷൗക്കത്തലി പരാതിപ്പെട്ടതാണ് മാനേജ്മ​െൻറിനെ ചൊടിപ്പിച്ചത്.  പരാതി മുഖ്യമന്ത്രിയുടെ ഒാഫിസ് കാലിക്കറ്റ് സർവകലാശാലക്ക് കൈമാറിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

സർവകലാശാലയുടെ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായാണ് ലോ കോളജി​െൻറ പ്രവർത്തനമെന്നും സിൻഡിക്കേറ്റ് സമിതി കണ്ടെത്തി. യൂനിവേഴ്സിറ്റി യൂനിയൻ ഫീസ് വിദ്യാർഥികളിൽനിന്ന് ശേഖരിക്കുന്നുണ്ടെങ്കിലും രണ്ടുവർഷമായി തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. യൂനിഫോം ധരിച്ചിട്ടുണ്ടോ, താടി വളർത്തിയിട്ടുണ്ടോ തുടങ്ങിയവ പരിശോധിക്കാൻ സ്റ്റുഡൻറ്സ് വെൽെഫയർ ഒാഫിസർമാർ എന്ന പേരിൽ ഒരു കൂട്ടർ കോളജിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് ശാരീരികപീഡനം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. മർദനമേറ്റിട്ടും കാര്യമായി പ്രതികരിക്കാഞ്ഞതിനാലാണ് ജിഷ്ണുവി​െൻറ ഗതിവരാതെ പോയതെന്നും വിദ്യാർഥി മൊഴി നൽകി. പരാതി അന്വേഷിക്കുന്ന പൊലീസ് സംഘവും കാലിക്കറ്റ് സർവകലാശാലയിലെത്തി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കെ.കെ. ഹനീഫ, ടി.പി. അഹമ്മദ്, സി.പി. ചിത്ര, പി.എം. സലാഹുദ്ദീൻ എന്നിവരാണ് സിൻഡിക്കേറ്റ് സമിതി അംഗങ്ങൾ. വിശദാന്വേഷണത്തിനായി സമിതി ഉടൻ കോളജിലെത്തി തെളിെവടുക്കും.

Tags:    
News Summary - recognition of nehru law college: calicut university take strict action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.