തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർവ കലാശാലകളിലെ റിയൽ ടൈം പി.സി.ആർ മെഷീനുകളും സാമ്പിൾ പരിശോധനക്കായി ഏറ്റെടുത്തു. 12 മെ ഷീനുകളാണ് വിവിധ സർവകലാശാലകളിൽനിന്നും ഗവേഷണകേന്ദ്രങ്ങളിൽനിന്നുമായി ഏറ്റ െടുത്തത്. ഇവ വിവിധ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ പരിശോധന ലാബുകളിലേക്കാണ് മാറ്റിയത്.
കേരള, കാലിക്കറ്റ്, കുസാറ്റ്, അഗ്രികൾച്ചർ, വെറ്ററിനറി സർവകലാശാലകളിലെയും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും റിയൽ ടൈം പി.സി.ആർ മെഷീനുകളാണ് ശേഖരിച്ചത്. 12 മെഷീനുകൾകൂടി പരിശോധന ലാബുകളിൽ എത്തിയതോടെ സംസ്ഥാനത്തെ സാമ്പിൾ പരിശോധനകളുടെ എണ്ണം പ്രതിദിനം 4500ഒാളം വർധിപ്പിക്കാനാകും.
സർവകലാശാലകളിൽ റിയൽ ടൈം പി.സി.ആർ ഉപയോഗിക്കാതെ കിടക്കുന്നത് സംബന്ധിച്ച് നേരത്തേ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മെഷീനുകൾ ശേഖരിച്ച് സാമ്പിൾ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ.ജി. രാധാകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മെഷീനുകൾ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചത്.
റിയൽ ടൈം പി.സി.ആറുകളുടെ കുറവ് നികത്താൻ ആരോഗ്യവകുപ്പ് ദിവസങ്ങൾക്ക് മുമ്പ് ഏഴ് മെഷീനുകൾ പുതുതായി വാങ്ങി വിവിധ മെഡിക്കൽ കോളജുകൾക്ക് കൈമാറിയിരുന്നു. പരിശോധന ഫലം കൂടുതൽ കൃത്യതയോടെയും വേഗത്തിലും ലഭ്യമാകുമെന്നതാണ് ഇവയുടെ പ്രത്യേകത. ഒരു മെഷീനിൽ രണ്ടരമണിക്കൂർ കൊണ്ട് 96 സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.